'ഋഷഭ് പന്തിനെ ഞാന്‍ വിഡ്ഢിയെന്ന് വിളിക്കില്ല'; ബാറ്റിങ്ങ് ശൈലി ചൂണ്ടി ഫറോക്ക് എഞ്ചിനീയര്‍ 

ഒരു വിഡ്ഡിക്കോ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന താരത്തിനോ മാത്രമേ അത് സാധിക്കുകയുള്ളു, ഫറോക്ക് എഞ്ചിനിയര്‍ പറഞ്ഞു
റിഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ ട്വിറ്റര്‍
റിഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ പ്രശംസയില്‍ മൂടി മുന്‍ താരം ഫറോക്ക് എഞ്ചിനിയര്‍. തന്റെ സെഞ്ചുറിയിലേക്ക് എത്താനായി റിവേഴ്‌സ് സ്വീപ്പ് കളിച്ച താരമാണ് പന്ത്. ഒരു വിഡ്ഡിക്കോ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന താരത്തിനോ മാത്രമേ അത് സാധിക്കുകയുള്ളു, ഫറോക്ക് എഞ്ചിനിയര്‍ പറഞ്ഞു. 

വ്യക്തി എന്ന നിലയില്‍ പന്തിനെ എനിക്ക് എപ്പോഴും ഇഷ്ടമാണ്. എന്റെ ചെറുപ്പ കാലമാണ് പന്തിനേയും ധോനിയേയും കാണുമ്പോള്‍ ഓര്‍മ വരുന്നത്. ഞാനും അറ്റാക്കിങ് ബാറ്റ്‌സ്മാന്‍ ആയിരുന്നു. എന്നാല്‍ മികച്ച വിക്കറ്റ് കീപ്പര്‍ എന്ന് പറയാനാണ് എനിക്കിഷ്ടം. ഞാന്‍ ആദ്യം ഒരു വിക്കറ്റ് കീപ്പറും രണ്ടാമത് ഒരു ബാറ്റ്‌സ്മാനുമാണ് എന്ന് പറയാനാണ് ഇഷ്ടം.

പന്തും ധോനിയും ബാറ്റ്‌സ്മാന്‍ വിക്കറ്റ് കീപ്പര്‍മാര്‍ ആണ്. അതിനര്‍ഥം അവരുടെ ബാറ്റിങ് ആദ്യവും വിക്കറ്റ് കീപ്പിങ് രണ്ടാമതും പരിഗണിക്കുന്നു. ഏകദിന ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് ബാറ്റ്‌സ്മാന്‍ വിക്കറ്റ് കീപ്പറുമായി കളിക്കാം. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് ഒരു യഥാര്‍ഥ വിക്കറ്റ് കീപ്പറെ വേണം, ഫറോക്ക് എഞ്ചിനിയര്‍ പറയുന്നു. 

ഋഷഭ് പന്തിന് പോരായ്മകളുണ്ട്. എന്നാല്‍ ഓരോ ദിനം കഴിയുംതോറും പന്ത് മെച്ചപ്പെടുന്നു. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പന്ത് ഒരു പ്രതിഭാസമാണ്. ഏതാനും പേരില്‍ മാത്രം നമുക്ക് കാണാനാവുന്ന ആത്മവിശ്വാസം പന്തിലുണ്ട്. ഓസ്‌ട്രേലിയയില്‍ നമ്മള്‍ അവനെ കണ്ട്. സെഞ്ചുറിയിലേക്ക് എത്താന്‍ റിവേഴ്‌സ് സ്വീപ്പ് കളിക്കുന്നു. ഒരു പൂര്‍ണ വിഡ്ഢിക്കോ, ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന താരത്തിനോ മാത്രമേ അത് സാധിക്കൂ. 

എന്നാല്‍ ഞാന്‍ അവനെ വിഡ്ഢി എന്ന് വിളിക്കില്ല. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ എന്നേ ഞാന്‍ പറയൂ. കഴിവുള്ള ക്രിക്കറ്റ് താരമാണ് പന്ത്. ഭാവിയില്‍ ഇന്ത്യക്കായി ഒരുപാട് സംഭാവനകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com