പാരാലിംപിക്‌സിന് ഇന്ന് തുടക്കം; 9 ഇനങ്ങളില്‍ മത്സരിക്കുന്നത് 54 ഇന്ത്യന്‍ താരങ്ങള്‍ 

54 അംഗ സംഘമാണ് ഇന്ത്യയില്‍ നിന്ന് പാരാലിംപിക്‌സിനായി ടോക്യോയില്‍ എത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: പാരാലിംപിക്‌സിന് ഇന്ന് തുടക്കം. 160 രാജ്യങ്ങളില്‍ നിന്നായി 4,400 കായിക താരങ്ങളാണ് മെഡല്‍ ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്. 54 അംഗ സംഘമാണ് ഇന്ത്യയില്‍ നിന്ന് പാരാലിംപിക്‌സിനായി ടോക്യോയില്‍ എത്തിയത്. 

ഷൂട്ടിങ് താരം സിദ്ധാര്‍ഥ് ബാബുവാണ് കേരളത്തിന്റെ പ്രതീക്ഷ. റിയോ പാരാലിംപിക്‌സ് ഹൈജംബില്‍ സ്വര്‍ണം നേടേിയ മാരിയപ്പന്‍ തങ്കവേലുവാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുന്നത്. പാരാലിംപിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണ് ടോക്യോയില്‍ എത്തിയിരിക്കുന്നത്.11 പാരാലിംപിക്‌സുകളില്‍ പങ്കെടുത്തതില്‍ 12 മെഡലാണ് ഇന്ത്യ ഇതുവരെ നേടിയത്. 

രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ പാരാലിംപിക്‌സില്‍ നിന്ന് പിന്മാറി. 22 മത്സര ഇനങ്ങളാണ് ടോക്യോയില്‍ പാരാലിംപിക്‌സിനുള്ളത്. ബാഡ്മിന്റണും തെയ്ക് വോണ്‍ഡോയും പാരാലിംപിക്‌സില്‍ ആദ്യമായി മത്സര ഇനമാവുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com