'1971ലെ വഡേക്കറുടെ നേട്ടം ആവര്‍ത്തിക്കാന്‍ പോകുന്നത് കോഹ്‌ലിയുടെ ടീം'; രണ്ട് ടെസ്റ്റിലേയും ഫലം പ്രവചിച്ച് ഗാവസ്‌കര്‍ 

50 വര്‍ഷം മുന്‍പ് ഇംഗ്ലണ്ട് മണ്ണില്‍ ആദ്യ ടെസ്റ്റ് ജയത്തിലേക്ക് എത്തിയതിന്റെ ഓര്‍മ പങ്കുവെച്ചാണ് ഗാവസ്‌കറുടെ പ്രതികരണം
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: 1971ല്‍ വഡേക്കറുടെ ടീം സ്വന്തമാക്കിയ നേട്ടത്തിലേക്ക് ഇംഗ്ലണ്ടില്‍ കോഹ് ലിയുടെ ഇന്ത്യ എത്തുമെന്ന് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഹെഡിങ്‌ലേയിലും ഓവലിലും ജയം പിടിച്ച് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കുമെന്നാണ് ഗാവസ്‌കര്‍ പറയുന്നത്. 

1971ലേത് പോലെ ഇത്തവണയും ഓവലില്‍ വെച്ച് ഇന്ത്യ പരമ്പര ജയം പിടിക്കും. 50 വര്‍ഷം മുന്‍പ് ഇംഗ്ലണ്ട് മണ്ണില്‍ ആദ്യ ടെസ്റ്റ് ജയത്തിലേക്ക് എത്തിയതിന്റെ ഓര്‍മ പങ്കുവെച്ചാണ് ഗാവസ്‌കറുടെ പ്രതികരണം. 

50 വര്‍ഷം മുന്‍പ്, ഓഗസ്റ്റ് 24ന് ഇംഗ്ലണ്ടില്‍ നമ്മള്‍ ആദ്യമായി ഒരു ടെസ്റ്റ് ജയിച്ചു. അതിലൂടെ ടെസ്റ്റ് പരമ്പരയും. എന്തൊരു ദിവസമായിരുന്നു അത്. ഒരിക്കലും മറക്കാനാവാത്തത്. 1983ല്‍ ഗ്യാലറിയില്‍ കണ്ട കാണികള്‍ക്ക് തുല്യമാണ് 1971ല്‍ അന്ന് ഓവലില്‍ കണ്ട ഗ്യാലറിയും, ഗാവസ്‌കര്‍ പറയുന്നു. 

അജിത് വഡേക്കര്‍ ഇന്ത്യയെ ഗംഭീരമായി നയിച്ചു. ഫറോക്ക് എഞ്ചിനിയര്‍, ഗുണ്ടപ്പ വിശ്വനാഥ്, ദിലിപ് സര്‍ദേശായി എന്നിവരുടെ മികച്ച ബാറ്റിങ്ങും. എന്നാല്‍ എല്ലാത്തിനേക്കാളും ഉപരി 38 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബിഎസ് ചന്ദ്രശേഖറുടെ പ്രകടനമാണ് ഇന്ത്യയെ അവിടെ ജയത്തിലേക്ക് എത്തിച്ചത് എന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com