ഫോട്ടോ: വിസ്ഡന്‍ ക്രിക്കറ്റ്,  ട്വിറ്റർ
ഫോട്ടോ: വിസ്ഡന്‍ ക്രിക്കറ്റ്, ട്വിറ്റർ

തുടരെ മൂന്ന് ഇന്‍സ്വിങ്ങര്‍, പിന്നാലെ ഫുള്‍ ലെങ്ത് ബോള്‍; രാഹുലിനെ വീഴ്ത്തിയ ആന്‍ഡേഴ്‌സന്റെ പ്ലാന്‍ ബി

78 റണ്‍സിന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറിയപ്പോള്‍ ആന്‍ഡേഴ്‌സനാണ് ഇന്ത്യന്‍ മുന്‍ നിരയെ തകര്‍ത്തത്

ഹെഡിങ്‌ലേ: ലോഡ്‌സില്‍ നേരിട്ട തിരിച്ചടിക്ക് തകര്‍പ്പന്‍ മറുപടി നല്‍കിയാണ് ഹെഡിങ്‌ലേയില്‍ ഇംഗ്ലണ്ട് കളി തുടങ്ങിയത്. 78 റണ്‍സിന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറിയപ്പോള്‍ ആന്‍ഡേഴ്‌സനാണ് ഇന്ത്യന്‍ മുന്‍ നിരയെ തകര്‍ത്തത്. 

ഇവിടെ ആദ്യ രണ്ട് ടെസ്റ്റിലും ഫോമില്‍ കളിച്ച കെ എല്‍ രാഹുലിനെ വീഴ്ത്താന്‍ ആന്‍ഡേഴ്‌സന്‍ പ്രയോഗിച്ച തന്ത്രമാണ് ചര്‍ച്ചയാവുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും ഓഫ് സ്റ്റംപിന് പുറത്തേക്ക് എത്തുന്ന പന്തുകള്‍ കളിക്കാതെ വിടുന്നതിലാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പ്രത്യേക ശ്രദ്ധ കൊടുത്തത്. ഇതിലൂടെ ലോഡ്‌സിലെ പ്രതികൂല സാഹചര്യത്തിലും രാഹുല്‍ സെഞ്ചുറി കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com