നീരജ് ചോപ്ര/ പിടിഐ
നീരജ് ചോപ്ര/ പിടിഐ

ഒളിംപിക്‌സിന് ഇടയില്‍ പാക് താരം തന്റെ ജാവലിന്‍ എടുത്തത് എന്തിന്? നീരജ് ചോപ്രയുടെ മറുപടി

അജണ്ടകള്‍ക്കും സ്ഥാപിത താത്പര്യങ്ങള്‍ക്കും തന്നെ ഉപയോഗിക്കരുത് എന്ന് നീരജ് ചോപ്ര പറഞ്ഞു

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സിലെ മത്സരത്തിന് ഇടയില്‍ പാകിസ്ഥാന്‍ താരം തന്റെ ജാവലിന്‍ എടുത്ത സംഭവം വിവാദമാക്കുന്നവര്‍ക്കെതിരെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. അജണ്ടകള്‍ക്കും സ്ഥാപിത താത്പര്യങ്ങള്‍ക്കും തന്നെ ഉപയോഗിക്കരുത് എന്ന് നീരജ് ചോപ്ര പറഞ്ഞു. 

നീരജിന്റെ ജാവലിനുമായി അര്‍ഷദ് നില്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ ചുണ്ടി വിമര്‍ശനങ്ങള്‍ ഉയരവെയാണ് നീരജ് പ്രതികരണവുമായി എത്തുന്നത്. എല്ലാവര്‍ക്കും സ്വന്തം ജാവലിന്‍ ഉണ്ടാകുമെങ്കിലും ആര്‍ക്ക് വേണമെങ്കിലും ആരുടെ ജാവലിനുമെടുത്ത് ത്രോ ചെയ്യാം. അതിന് പ്രത്യേക നിയമം ഒന്നുമില്ലെന്നും നീരജ് പറഞ്ഞു. 

ഒളിംപിക്‌സ് ഫൈനലില്‍ ആദ്യ ത്രോ എറിയാന്‍ നില്‍ക്കുമ്പോഴാണ് എന്റെ ജാവലിന്‍ കാണാനില്ലെന്ന് മനസിലായത്. ഈ സമയം പാക് താരം അര്‍ഷാദ് എന്റെ ജാവലിനുമായി പരിശീലനത്തിന് പോകുന്നത് കണ്ടു. ഇതെന്റ് ജാവലിനാണ്, എനിക്ക് ത്രോ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അര്‍ഷാദ് അത് തിരിച്ച് തന്നു. ഇതാണ് സംഭവിച്ചത്. 

ആദ്യ ത്രോ അതിനാലാണ് ധൃതിയില്‍ ചെയ്യേണ്ടി വന്നത്. എന്നാല്‍ ഇതിനെ സമൂഹമാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനിക്കുന്നത് നിരാശപ്പെടുത്തുന്നു. ഒരുമിച്ച് നില്‍ക്കാനാണ് സ്‌പോര്‍ട്‌സ് ഞങ്ങളെ പഠിപ്പിച്ചത് എന്നും നീരജ് ചോപ്ര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com