'വീട്ടിലേക്ക് സ്വാഗതം'; 12 വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയെത്തി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ 

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരികെ എത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരികെ എത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നോട്ടുവെച്ച കരാര്‍ റൊണാള്‍ഡോ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 
12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിസ്റ്റ്യാനൊ മാഞ്ചസ്റ്ററില്‍ മടങ്ങിയെത്തുന്നത്. 2023 ജൂണ്‍ വരെ രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. ക്രിസ്റ്റ്യാനൊയുടെ മടങ്ങിവരവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ഥിരീകരിച്ചു. വീട്ടിലേക്ക് സ്വാഗതം എന്നാണ് ട്വിറ്ററില്‍ മാഞ്ചസ്റ്റര്‍ കുറിച്ചത്.

നിലവില്‍ യുവന്റസിന് വേണ്ടിയാണ് താരം കളിക്കുന്നത്. താരത്തെ കൈമാറുന്നതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്ററും യുവന്റസും കരാറില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പോര്‍ച്ചുഗലില്‍ താരത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com