വിങ്ങുകളിലൂടെ പറക്കുന്ന കാലം കഴിഞ്ഞു, യുനൈറ്റഡില്‍ ക്രിസ്റ്റിയാനോയുടെ പൊസിഷന്‍ എങ്ങനെ? സാധ്യത ലൈനപ്പ് 

സൂപ്പര്‍ താരം എത്തുന്നതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ലൈനപ്പ് എങ്ങനെയാവും എന്ന കണക്ക് കൂട്ടലിലാണ് ആരാധകര്‍
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

മാഞ്ചസ്റ്റര്‍: ഇടത് വിങ്ങറില്‍ നിന്ന് ഇടത് സ്‌ട്രൈക്കര്‍ എന്ന നിലയിലേക്ക് 36ാമത്തെ വയസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറി കഴിഞ്ഞു. 12 വര്‍ഷം മുന്‍പ് ഓള്‍ഡ് ട്രഫോര്‍ഡില്‍ നിന്ന് യാത്ര പറഞ്ഞ് പോയ ക്രിസ്റ്റിയാനോ അല്ല തിരിച്ചെത്തുന്നത്. സൂപ്പര്‍ താരം എത്തുന്നതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ലൈനപ്പ് എങ്ങനെയാവും എന്ന കണക്ക് കൂട്ടലിലാണ് ആരാധകര്‍. 

ക്രിസ്റ്റ്യാനോ എത്തുന്നതിന് മുന്‍പേ 73 മില്യണ്‍ യൂറോയ്ക്ക് ജേഡന്‍ സാഞ്ചോയിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് എത്തിച്ചിരുന്നു. 34 മില്യണ്‍ യൂറോയ്ക്ക് റാഫേല്‍ വരാനേയും ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തി. 

വിങ്ങ്‌സിലേക്ക് ക്രിസ്റ്റിയാനോയെ വിടാതെ ഏരിയല്‍ ബോളുകളിലെ താരത്തിന്റെ മികവ് മുന്‍പില്‍ കണ്ട് കളിപ്പിക്കാനാവും യുനൈറ്റഡിന്റെ ശ്രമം. ബ്രൂണോ, പോഗ്ബ, സാഞ്ചോ, ലുക്ക്‌ഷോ എന്നിവര്‍ ക്രിസ്റ്റിയാനോയിലേക്കായി അവസരങ്ങള്‍ എത്തിക്കും. 

ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തുമ്പോള്‍ കവാനിക്ക് സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് എത്തുമ്പോഴുള്ള അവസരങ്ങള്‍ നഷ്ടമാവും. 4-3-3 എന്ന ഫോര്‍മേഷനില്‍ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇറങ്ങിയാല്‍ അവരുടെ സ്റ്റാര്‍ട്ടിങ് ലൈനപ്പ്, ഡേവിഡ് ഗിയ, വാന്‍ ബിസാക,മഗ്വെയര്‍, വരാനെ, ലൂക്ക് ഷാ, മക് ടോമിനേ, പോഗ്ബ, ഫെര്‍ണാണ്ടസ്, സാഞ്ചോ, റൊണാള്‍ഡോ, റാഷ്‌ഫോര്‍ഡ് എന്ന നിലയിലാവും. 

4-5-1 എന്ന ഫോര്‍മേഷനില്‍ ഇറങ്ങിയാല്‍ ഇവിടെ ക്രിസ്റ്റിയാനോ ആക്രമണത്തിലെ കേന്ദ്രമാകുമ്പോള്‍ വിങ്ങുകളില്‍ ഗ്രീന്‍വുഡിനും സാഞ്ചോയ്ക്കും കളിക്കാന്‍ അവസരം തെളിയും. 4-5-1 എന്ന ഫോര്‍മേഷനില്‍ യുനൈറ്റഡിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍, ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയ, പ്രതിരോധത്തില്‍ വാന്‍ ബിസാക, മഗ്വെയര്‍,വരാനെ, ഷോ. ഫ്രെഡ് കൂടുതല്‍ ഡിഫന്‍സീവായി കളിക്കുമ്പോള്‍ ഫെര്‍ണാണ്ടസ്, പോഗ്ബ എന്നിവര്‍ ഫോര്‍വേര്‍ഡുകളിലേക്ക് കൂടുതല്‍ അവസരങ്ങള്‍ എത്തിക്കും. 

കരിയറിന്റെ അവസാന നാളുകളിലാണ് ക്രിസ്റ്റിയാനോ...ആ സാഹചര്യത്തില്‍ ഗ്രീന്‍വുഡ്, മാര്‍ഷ്യല്‍, റഷ്‌ഫോര്‍ഡ്, കവാനി എന്നിവര്‍ക്ക് വേണ്ടത്ര സമയം കളിക്കാന്‍ ലഭിക്കുന്നുണ്ട് എന്ന് യുനൈറ്റഡിന് ഉറപ്പാക്കേണ്ടതുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com