മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും പണം വാരി ക്രിസ്റ്റ്യാനോ; സൂപ്പര്‍ താരത്തിന്റെ പ്രതിഫല കണക്കുകള്‍ ഇങ്ങനെ  

12 വര്‍ഷത്തിന് ഇപ്പുറം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചെത്തുമ്പോള്‍ കൂറ്റന്‍ പ്രതിഫലവുമാണ് സൂപ്പര്‍ താരത്തെ കാത്തിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

36ാം വയസില്‍ പ്രീമിയര്‍ ലീഗിന്റെ വേഗപ്പോരിനൊപ്പം ചേരാന്‍ തിരിച്ചെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രണ്ട് സൂപ്പര്‍ താരങ്ങളുടെ കൂടുമാറ്റത്തോടെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് കഴിഞ്ഞു. 12 വര്‍ഷത്തിന് ഇപ്പുറം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചെത്തുമ്പോള്‍ കൂറ്റന്‍ പ്രതിഫലവുമാണ് സൂപ്പര്‍ താരത്തെ കാത്തിരിക്കുന്നത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ ഇപ്പോഴുള്ളതില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാവും ക്രിസ്റ്റ്യാനോ. പ്രതിവാരം 375,000 പൗണ്ട് പ്രതിഫലം വാങ്ങുന്ന ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയെയാണ് ഇവിടെ ക്രിസ്റ്റ്യാനോ പിന്നിലാക്കുന്നത്. 

15 മില്യണ്‍ യൂറോയാണ് യുവന്റ്‌സിന് ക്രിസ്റ്റിയാനോയുടെ ട്രാന്‍സ്ഫര്‍ ഫീയായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നല്‍കുന്നത്. പ്രതിവാരം 500,000 പൗണ്ടാണ് ക്രിസ്റ്റിയാനോയ്ക്ക് പ്രതിഫലമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

പ്രതിവര്‍ഷം 25 മില്യണ്‍ പൗണ്ടായിരിക്കും ക്രിസ്റ്റ്യാനോയ്ക്കുള്ള പ്രതിഫലം. രണ്ട് വര്‍ഷത്തെ കരാറാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ഒപ്പിട്ടിരിക്കുന്നതെന്നാണ് സൂചന. യുവന്റ്‌സില്‍ പ്രതിവര്‍ഷം 46 മില്യണ്‍ പൗണ്ട് ആണ് പ്രതിവര്‍ഷം ക്രിസ്റ്റ്യാനോയുടെ പ്രതിഫലമായിരുന്നത്. 

നിലവില്‍ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും വലിയ പ്രതിഫലം നേടുന്നത് മെസിയാണ്. പിഎസ്ജിയില്‍ പ്രതിവാരം 960,00 പൗണ്ട് ആണ് ക്രിസ്റ്റ്യാനോയുടെ പ്രതിഫലം. നെയ്മറാണ് പ്രതിഫല പട്ടികയില്‍ മെസിക്ക് പിന്നില്‍. 606,000 പൗണ്ട് ആണ് പിഎസ്ജിയില്‍ നെയ്മറുടെ ഒരാഴ്ചയിലെ പ്രതിഫലം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com