'എക്‌സ്ട്രാ ബാറ്റ്‌സ്മാനോ? എനിക്കതില്‍ വിശ്വാസമില്ല'; ലീഡ്‌സിലെ തകര്‍ച്ചയില്‍ കോഹ്‌ലി

ഹെഡിങ്‌ലേയില്‍ ഇംഗ്ലണ്ടിനോട് ഇന്നിങ്‌സ് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് കോഹ്‌ലിയുടെ വാക്കുകള്‍
ഫോട്ടോ: ഐസിസി, ട്വിറ്റർ
ഫോട്ടോ: ഐസിസി, ട്വിറ്റർ

ലീഡ്‌സ്: പ്ലേയിങ് ഇലവനില്‍ എക്‌സ്ട്രാ ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തി ടീം ബാലന്‍സ് കണ്ടെത്തുക എന്ന ആശയത്തിനോട് താത്പര്യമില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഹെഡിങ്‌ലേയില്‍ ഇംഗ്ലണ്ടിനോട് ഇന്നിങ്‌സ് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് കോഹ്‌ലിയുടെ വാക്കുകള്‍. 

നിങ്ങള്‍ ഒരു തികഞ്ഞ ബാറ്റ്‌സ്മാനെ കുറിച്ചാണോ പറയുന്നത്? പ്രസ് കോണ്‍ഫറന്‍സില്‍ കോഹ് ലി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. അങ്ങനെയൊരു ബാലന്‍സില്‍ എനിക്ക് വിശ്വാസമില്ല. തോല്‍വി ഒഴിവാക്കുകയോ ജയിക്കാന്‍ ശ്രമിക്കുകയോ ആണ് നമുക്ക് ചെയ്യാനാവുക. ഇത്രയും ബാറ്റ്‌സ്മാന്മാരെ വെച്ച് മുന്‍പ് നമ്മള്‍ മത്സരം സമനിലയിലാക്കിയിട്ടുണ്ട്, കോഹ് ലി പറഞ്ഞു. 

വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ നമ്മുടെ ടോപ് 6 ബാറ്റ്‌സ്മാന്മാര്‍ അവരുടെ ജോലി ചെയ്യുന്നില്ലെങ്കില്‍, എക്‌സ്ട്രാ ബാറ്റ്‌സ്മാന്‍ അവിടെ രക്ഷക്കെത്തുമെന്ന് ഒരു ഉറപ്പുമില്ല. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അഭിമാനം തോന്നണം എന്നും കോഹ് ലി ചൂണ്ടിക്കാണിച്ചു. 

ഹെഡിങ്‌ലേയില്‍ നാലാം ദിനം ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തി നിറഞ്ഞ റോബിന്‍സനാണ് ഇംഗ്ലണ്ട് ബൗളിങ് നിരയെ മുന്‍പില്‍ നിന്ന് നയിച്ചത്. ജയത്തോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് സമനില പിടിച്ചു. 

ഹെഡിങ്‌ലേയില്‍ ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് ഇന്ത്യ തോല്‍വിയിലേക്ക് വീണത്. ജയത്തോടെ ഇംഗ്ലണ്ട് പരമ്പര 1-1 എന്ന് സമനിലയിലെത്തിച്ചു. നാലാം ദിനം 215-2 എന്ന നിലയില്‍ ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ 278 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com