'ഋഷഭ് പന്തിനെ മാറ്റണം', വൃധിമാന്‍ സാഹയ്ക്ക് വേണ്ടി ആരാധകരുടെ മുറവിളി 

ആദ്യ മൂന്ന് ടെസ്റ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് നിരാശപ്പെടുത്തിയതോടെയാണ് സാഹയ്ക്ക് വേണ്ടിയുള്ള മുറവിളികള്‍ ശക്തമായത്
സാഹ, പന്ത്/ ഫയല്‍ ചിത്രം
സാഹ, പന്ത്/ ഫയല്‍ ചിത്രം

ഹെഡിങ്‌ലേയില്‍ ഇന്നിങ്‌സ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെ വൃധിമാന്‍ സാഹയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. ആദ്യ മൂന്ന് ടെസ്റ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് നിരാശപ്പെടുത്തിയതോടെയാണ് സാഹയ്ക്ക് വേണ്ടിയുള്ള മുറവിളികള്‍ ശക്തമായത്. 

കഴിഞ്ഞ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് പന്തിന് നേടാനായത് 87 റണ്‍സ് മാത്രം. ബാറ്റിങ് ശരാശരി 17.40. 37 റണ്‍സ് ആണ് ഇവിടെ പന്തിന്റെ ടോപ് സ്‌കോര്‍. പന്തിന് നല്‍കിയത്ര അവസരങ്ങള്‍ സാഹയ്ക്കും നല്‍കണം എന്ന ആവശ്യമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്. 

നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാവും എന്ന് വ്യക്തമാണ്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനത്ത് മാറ്റം വരാന്‍ സാധ്യത കുറവാണ്. പന്തുമായി തന്നെ മുന്‍പോട്ട് പോവാനാവും ടീം മാനേജ്‌മെന്റിന്റെ തീരുമാനം. 38 ടെസ്റ്റുകളാണ് സാഹ ഇതുവരെ കളിച്ചത്. 1251 റണ്‍സ് ആണ് സാഹ കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 29.09. അഞ്ച് അര്‍ധ ശതകവും മൂന്ന് ശതകവുമായി സാഹയുടെ പേരിലുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com