ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് കണ്ണുവെച്ച് ശ്രേയസ് അയ്യര്‍; ഉടന്‍ സാധ്യമാകുമെന്ന് താരം 

തന്റെ രഞ്ജി ട്രോഫി, ഇന്ത്യ എ പ്രകടനങ്ങള്‍ ചൂണ്ടിയാണ് ശ്രേയസ് അയ്യറുടെ വാക്കുകള്‍
ശ്രേയസ് അയ്യര്‍/ഫയല്‍ ചിത്രം
ശ്രേയസ് അയ്യര്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഇടം നേടാന്‍  ആണ് ലക്ഷ്യം വെക്കുന്നതെന്ന് ശ്രേയസ് അയ്യര്‍. തന്റെ രഞ്ജി ട്രോഫി, ഇന്ത്യ എ പ്രകടനങ്ങള്‍ ചൂണ്ടിയാണ് ശ്രേയസ് അയ്യറുടെ വാക്കുകള്‍. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ ഫോട്ടോകള്‍ കാണുമ്പോല്‍ എനിക്ക് റെഡ് ബോള്‍ ടീമിന്റെ ഭാഗമാവണം എന്ന് തോന്നും. കാരണം എന്റെ യാത്ര ആരംഭിച്ചത് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നാണ്. എന്റെ രഞ്ജി ട്രോഫി, ഇന്ത്യ എ യാത്രകള്‍ വളരെ നല്ല നിലയിലാണ്...ടെസ്റ്റ് ടീമിന്റെ ഭാഗമാവാന്‍ എനിക്കാവും എന്നും ഇപ്പോള്‍ നിലനിര്‍ത്തുന്ന സ്ഥിരതയോടെ മുന്‍പോട്ട് പോകാന്‍ ടീമിനെ സഹായിക്കാനാവും എന്നുമാണ് ആഗ്രഹം, ശ്രേയസ് അയ്യര്‍ പറഞ്ഞു. 

മൂന്ന് ഫോര്‍മാറ്റിലും കളിക്കുക എന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റേയും സ്വപ്‌നമാണ്. പെട്ടെന്ന് തന്നെ അത് സംഭവിക്കും. ഞാനതിനെ പോസിറ്റീവായാണ് കാണുന്നതെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികവ് പുറത്തെടുത്ത താരമാണ് ശ്രേയസ്. ഇന്ത്യ എയ്ക്ക് വേണ്ടി 2017ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അയ്യര്‍ ഇരട്ട ശതകം നേടിയിരുന്നു. 

ടെസ്റ്റ് ക്രിക്കറ്റ് മാനസികമായും ശാരീരികമായും നമ്മെ പരീക്ഷിക്കും. 5 ദിവസം കളിക്കുക എന്നത് എളുപ്പമല്ല. ഞാന്‍ അത് ചെയ്തിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ നമുക്ക് തുടരെ മത്സരങ്ങളുണ്ടാവും. ഫൈനലിലേക്ക് എത്തുന്നത് 11 മത്സരങ്ങള്‍ കളിച്ചാണ്. എന്നതും ശ്രേയസ് ചൂണ്ടിക്കാണിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com