'ആറ് ബാറ്റ്‌സ്മാനും നാല് ബൗളറും മതി, സൂര്യകുമാര്‍ യാദവ് കളിക്കട്ടേ': ഈ കരുത്ത് പോരെന്ന് മുന്‍ താരം 

സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇനിയും വൈകരുത് എന്ന് അദ്ദേഹം പറഞ്ഞു
സൂര്യകുമാര്‍ യാദവ് / ചിത്രം ട്വിറ്റര്‍
സൂര്യകുമാര്‍ യാദവ് / ചിത്രം ട്വിറ്റര്‍

ന്യൂഡല്‍ഹി: ഹെഡിങ്‌ലേ ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വിയിലേക്ക് ഇന്ത്യ വീണതിന് പിന്നാലെ സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി ഇന്ത്യന്‍ മുന്‍ നായകന്‍ ദിലിപ് വെങ്‌സര്‍ക്കാര്‍. സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇനിയും വൈകരുത് എന്ന് അദ്ദേഹം പറഞ്ഞു. 

ഹനുമാ വിഹാരിക്ക് മുന്‍പായി സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തി ബാറ്റിങ് ശക്തിപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം. ഒരു ബൗളറെ ഒഴിവാക്കി ആറ് ബാറ്റ്‌സ്മാന്മാരുമായി ഇറങ്ങണം. ഈ ഇന്ത്യന്‍ ടീമിലെ മികച്ച താരങ്ങളുടെ കഴിവുകള്‍ക്ക് ഒപ്പം പിടിക്കാന്‍ സൂര്യകുമാര്‍ യാദവിന് കഴിയും. ഒരുപാട് നാളായി സൂര്യ നമുക്ക് മുന്‍പിലുണ്ട്. ഒരുപാട് വൈകുന്നതിന് മുന്‍പ് സൂര്യയെ ടീമില്‍ ഉള്‍പ്പെടുത്തണം, വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെങ്‌സര്‍ക്കാര്‍ പറഞ്ഞു. 

അശ്വിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും വെങ്‌സര്‍ക്കാര്‍ ചോദ്യം ചെയ്തു. അശ്വിനെ മാറ്റി നിര്‍ത്തുന്നത് എന്നെ സംബന്ധിച്ച് നിഗൂഡതയാണ്. നിങ്ങളുടെ ഏറ്റവും മികച്ച താരത്തെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. ഈ ചിന്ത ദഹിക്കാന്‍ പ്രയാസമാണ്. 

നാല് ബൗളര്‍മാരും ആറ് ബാറ്റ്‌സ്മാന്മാരുമായാണ് ഇന്ത്യ കളിക്കേണ്ടത്. അങ്ങനെയെങ്കിലെ ഇനിയുള്ള രണ്ട് ടെസ്റ്റുകളില്‍ അവര്‍ക്ക് ജയം പിടിക്കാന്‍ സാധിക്കുകയുള്ളു, വെങ്‌സര്‍ക്കാര്‍ പറഞ്ഞു. ഹെഡിങ്‌ലേയില്‍ ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് ഇന്ത്യ തോല്‍വിയിലേക്ക് വീണത്. 

ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1ന് ഇംഗ്ലണ്ട് സമനില പിടിച്ചു. നാലാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ അശ്വിന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. മൂന്നാം ടെസ്റ്റിന് പിന്നാലെ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റിരുന്നു. 

സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് കോഹ് ലിയില്‍ നിന്ന് വന്നത്. എക്‌സ്ട്രാ ബാറ്റ്‌സ്മാനെ കളിപ്പിക്കുക എന്ന ആശയത്തില്‍ വിശ്വാസമില്ലെന്ന് കോഹ് ലി വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com