'ചതി, ചതി, ചതി'- പോഗ്ബയെ ആക്ഷേപിച്ച് വോള്‍വ്‌സ് ആരാധകര്‍; ഒടുവില്‍ ചീത്ത വിളി കൈയടിയായി!    

'ചതി, ചതി, ചതി'- പോഗ്ബയെ ആക്ഷേപിച്ച് വോള്‍വ്‌സ് ആരാധകര്‍; ഒടുവില്‍ ചീത്ത വിളി കൈയടിയായി!    
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന എവേ പോരാട്ടത്തില്‍ വോള്‍വ്‌സിനെതിരെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കടന്നുകൂടുകയായിരുന്നു. 80ാം മിനിറ്റില്‍ മാസന്‍ ഗ്രീന്‍വുഡ് നേടിയ ഒറ്റ ഗോളിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയം സ്വന്തമാക്കിയത്. 

മത്സരത്തിനിടെ നടന്ന മറ്റൊരു സംഭവം ഇപ്പോള്‍ ശ്രദ്ധേയമായി മാറുകയാണ്. 80ാം മിനിറ്റില്‍ വിജയ ഗോള്‍ നേടുന്നതിന് തൊട്ടുമുന്‍പ് ഗോളിലേക്കുള്ള വഴിയൊരുക്കാന്‍ പോഗ്ബ ചെയ്ത ടാക്കിളാണ് വിവാദത്തിന് വഴിയൊരുക്കിയത്. പന്തുമായി കുതിയ്ക്കുകയായിരുന്നു വോള്‍വ്‌സിന്റെ റുബന്‍ നെവസിനെ പോഗ്ബ ടാക്കിള്‍ ചെയ്ത രീതി വോള്‍വ്‌സ് ആരാധകരെ ചൊടിപ്പിച്ചു. 

മത്സരത്തിന്റെ ലോങ് വിസില്‍ മുഴങ്ങിയതിന് പിന്നാലെ ഗ്രൗണ്ട് വിടുകയായിരുന്ന പോഗ്ബയെ നോക്കി ആരാധകര്‍ ചതി എന്ന് വിളിച്ച് ആക്ഷേപിച്ചു. എന്നാല്‍ ഈ വിളികളോട് പോഗ്ബ നടത്തിയ പ്രതികരണമാണ് ശ്രദ്ധേയം. തന്നെ ചതിയനെന്ന് വിളിച്ച് അധിക്ഷേപിച്ച ആരാധക കൂട്ടത്തിന് സമീപത്തേയ്ക്ക് നടന്ന് പോഗ്ബ താനിട്ടിരിയ്ക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജേഴ്‌സി അതിലൊരു വോള്‍വ്‌സ് ആരാധകന് കൈമാറി. ഇതോടെ അതുവരെ ചീത്ത വിളിച്ച ആരാധകര്‍ അധിക്ഷേപം അവസാനിപ്പിച്ചു. പിന്നാലെ അവര്‍ നിറഞ്ഞ കൈയടികളോടെ പോഗ്ബയുടെ പ്രവൃത്തിയെ അഭിനന്ദിയ്ക്കുകയും ചെയ്തു. 

താന്റെ ടാക്കിള്‍ ചെയ്‌തെങ്കിലും നെവസിന്റെ കാലില്‍ ബൂട്ട് കൊണ്ടു ചവിട്ടിയിട്ടില്ലെന്ന് പോഗ്ബ മത്സര ശേഷം വ്യക്തമാക്കി. താന്‍ നെവാസിനെ തൊടുക പോലും ചെയ്തിട്ടില്ല. മറ്റൊരു കാര്യം ഇത് പ്രീമിയര്‍ ലീഗാണെന്നത് മറക്കരുത്. ഇവിടെ ഇത്തരത്തിലുള്ള ടാക്കിളുകള്‍ എല്ലാ ആഴ്ചകളിലും സംഭവിയ്ക്കും. പോഗ്ബ ഓര്‍മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com