ക്രിസ്റ്റിയാനോയുടെ ഓള്‍ഡ് ട്രഫോഡിലേക്കുള്ള വരവ്; റെക്കോര്‍ഡിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് 

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ കൂടുമാറ്റമാണ് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

മ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ കൂടുമാറ്റമാണ് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചത്. മെസി പിഎസ്ജിയിലേക്ക് ചേക്കേറിയതിന് പിന്നാലെ 12 വര്‍ഷത്തിന് ശേഷം ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് ക്രിസ്റ്റിയാനോയുടെ മടങ്ങി വരവിനും ആരാധകര്‍ സാക്ഷിയായി. സമൂഹമാധ്യമങ്ങളിലും ക്രിസ്റ്റിയാനോയുടെ കൂടുമാറ്റം വലിയ അലയൊലികള്‍ ഉയര്‍ത്തി. 

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള കായിക താരമാണ് ക്രിസ്റ്റിയാനോ. ഇവിടെ ക്രിസ്റ്റിയാനോയുടെ ക്ലബിലേക്കുള്ള തിരിച്ചു വരവ് പ്രഖ്യാപിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇന്‍സ്റ്റാ പോസ്റ്റ് ആണ് റെക്കോര്‍ഡ് ഇടുന്നത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഈ ഇന്‍സ്റ്റ് പോസ്റ്റിന് 12 മില്യണിന് മുകളില്‍ ലൈക്ക് ലഭിച്ചു. ഇതിലൂടെ ഒരു സ്‌പോര്‍ട്‌സ് ടീമിന് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലൈക്കായി ഇത് മാറി. 335 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ ക്രിസ്റ്റിയാനോയ്ക്കുള്ളത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനുള്ളത് 45 മില്യണ്‍ ഫോളോവേഴ്‌സും. 

മെസിയുടെ വരവ് പ്രഖ്യാപിച്ചുള്ള പിഎസ്ജിയുടെ ഇന്‍സ്റ്റാ പോസ്റ്റിന്റെ റെക്കോര്‍ഡ് ആണ് ഇവിടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മറികടന്നത്. ഏഴ് മില്യണ്‍ ലൈക്ക്‌സ് ആണ് ഇവിടെ പിഎസ്ജിയുടെ ഇന്‍സ്റ്റാ വീഡിയോയ്ക്ക് ലഭിച്ചത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com