'താലിബാന് പോസിറ്റീവ് മനോഭാവം, അവർ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു'- പുകഴ്ത്തി അഫ്രീദി (വീഡിയോ)

'താലിബാന് പോസിറ്റീവ് മനോഭാവം, അവർ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു'- പുകഴ്ത്തി അഫ്രീദി (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇസ്‌ലാമബാദ്: അഫ്​ഗാനിസ്ഥാനിൽ ഭരണം പിടിച്ച താലിബാനെ പുകഴ്ത്തി പാകിസ്ഥൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. തികച്ചും പോസിറ്റീവായ മനോഭാവത്തോടെയാണ് താലിബാൻ ഇത്തവണ ഭരണം പിടിച്ചിരിക്കുന്നതെന്നായിരുന്നു അഫ്രീദിയുടെ വിലയിരുത്തൽ. പാക് മാധ്യമപ്രവർത്തകയായ നൈല ഇനായത്ത് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. 

‘താലിബാൻ ഇത്തവണ സ്ത്രീകൾക്കും തൊഴിലവസരങ്ങൾ നൽകുന്നുണ്ട്. ജോലി ചെയ്യാൻ അവർക്ക് സ്വാതന്ത്ര്യവുമുണ്ട്. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരും പിന്തുണയ്ക്കുന്നവരുമാണ് താലിബാൻ. പാകിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കും അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റിനോടും തികച്ചും പോസിറ്റീവായ സമീപനമാണ് താലിബാന്റേത്’ – അഫ്രീദി പറഞ്ഞു.

താലിബാനു കീഴിൽ ഭാവിയെന്താകുമെന്ന ആശങ്കയിൽ കായിക താരങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിനിടെയാണ് താലിബാനെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ് അഫ്രീദി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com