അജാസിന്റെ സ്പിന്നിന് പേസിലൂടെ ഇന്ത്യയുടെ തിരിച്ചടി; 24-4ലേക്ക് തകര്‍ന്ന് ന്യൂസിലന്‍ഡ്‌

ചരിത്രം തിരുത്തി എഴുതിയ അജാസ് പട്ടേലിന്റെ സ്പിന്നിന് മുഹമ്മദ് സിറാജിന്റെ പേസിലൂടെ മറുപടി നല്‍കി ഇന്ത്യ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ചരിത്രം തിരുത്തി എഴുതിയ അജാസ് പട്ടേലിന്റെ സ്പിന്നിന് മുഹമ്മദ് സിറാജിന്റെ പേസിലൂടെ മറുപടി നല്‍കി ഇന്ത്യ. ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം താരം എന്ന നേട്ടം തന്റെ പേരില്‍ അജാസ് പട്ടേല്‍ എഴുതി ചേര്‍ത്തതിന് പിന്നാലെ കിവീസിന്റെ മുന്‍നിരയെ തകര്‍ത്താണ് ഇന്ത്യ ആക്രമിച്ചത്. 

17 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും ന്യൂസിലാന്‍ഡിന്റെ മൂന്ന് വിക്കറ്റ് ആണ് മുഹമ്മദ് സിറാജ് പിഴുതത്. ക്യാപ്റ്റന്‍ ടോം ലാതം 10 റണ്‍സിനും വില്‍ യങ് നാല് റണ്‍സിനും റോസ് ടെയ്‌ലര്‍ ഒരു റണ്ണിനും പുറത്തായി. തന്റെ ആദ്യ മൂന്ന് ഓവറിലാണ് മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ വന്ന അക്ഷര്‍ പട്ടേല്‍ ഡാരില്‍ മിച്ചലിനേയും മടക്കിയതോടെ ന്യൂസിലാന്‍ഡ് ന്യൂസിലാന്‍ഡ് വലിയ തകര്‍ച്ചയാണ് മുന്‍പില്‍ കാണുന്നത്.

എവേ ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് നേടുന്ന ആദ്യ ബൗളര്‍

സ്വന്തം രാജ്യത്തിന് പുറത്തെ ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറാണ് അജാസ് പട്ടേല്‍. 47.5-12-119-10 എന്നതാണ് മുംബൈയില്‍ അജാസ് ചരിത്രത്തിലേക്ക് എഴുതി ചേര്‍ത്ത ബൗളിങ് ഫിഗര്‍. ഫിറോഷ് ഷാ കോട്‌ലയില്‍ 10 വിക്കറ്റ് നേട്ടം കൊയ്ത അനില്‍ കുംബ്ലേയും 1956ല്‍ 10ല്‍ പത്തും വീഴ്ത്തിയ ഇംഗ്ലണ്ട് താരം ജിം ലേക്കറുമാണ് അജാസിന് മുന്‍പ് ഈ ക്ലബില്‍ സ്ഥാനം നേടിയവര്‍. മുംബൈയിലാണ് അജാസ് പട്ടേല്‍ ജനിച്ചത്. ജനിച്ച നാട്ടില്‍ 

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സ്വപ്‌ന തുല്യമായ ബൗളിങ്ങുമായി അജാസ് പട്ടേല്‍ അരങ്ങ് വാണു. 325 റണ്‍സില്‍ നില്‍ക്കെ ഇന്ത്യയെ ഒറ്റയ്ക്ക് അജാസ് പട്ടേല്‍ ഓള്‍ഔട്ടാക്കി.ആറ് ബൗളര്‍മാരെയാണ് ന്യൂസിലാന്‍ഡ് മുംബൈയില്‍ ഇന്ത്യക്കെതിരെ ഇറക്കിയത്. അവിടെ മറ്റൊരു കിവീസ് ബൗളര്‍ക്കും ഇരയെ കണ്ടെത്താനായില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com