'അശ്വിനെ പറഞ്ഞ് ബോധ്യപ്പെടുത്തുക പ്രയാസമാവും'; ടീമില്‍ നിന്ന് തഴയുന്ന സാഹചര്യം ചൂണ്ടി മുന്‍ താരം

'വിദേശത്തെ സീമിങ് സാഹചര്യങ്ങളില്‍ 5 ബൗളര്‍മാരെ വെച്ച് കളിക്കുകയാണ് ഇന്ത്യയുടെ പതിവ്'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ പരമ്പരയിലെ താരമായിരുന്നു ആര്‍ അശ്വിന്‍. എന്നാല്‍ അത് സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ അശ്വിന്റെ സ്ഥാനം ഉറപ്പിക്കുന്നില്ല. അശ്വിനെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് തഴഞ്ഞാല്‍ അത് അശ്വിനെ പറഞ്ഞ് ബോധ്യപ്പെടുത്തുക പ്രയാസമാണെന്നാണ് ഇന്ത്യന്‍ മുന്‍ താരം സാബ കരീം പറയുന്നത്. 

വിദേശ പര്യടനങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിന്റെ കാരണം അശ്വിനെ ബോധ്യപ്പെടുത്താന്‍ നേരത്തെ ഉണ്ടായിരുന്ന ടീം മാനേജ്‌മെന്റ് പരമാവധി ശ്രമിച്ചിട്ടുണ്ടാവാം. എന്നാല്‍ അശ്വിനെ ബോധ്യപ്പെടുത്തുക പ്രയാസമാണ്. അശ്വിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ മറ്റൊരു തലത്തിലെ ആശയ വിനിമയം ആവശ്യമാണ്, സാബാ കരീം പറഞ്ഞു. 

ഇന്ത്യയുടെ പ്രധാന സ്പിന്നറാണ് അശ്വിന്‍. ഒഴിവാക്കുക എളുപ്പമല്ല

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ വേണ്ട വിധത്തില്‍ അശ്വിനുമായി ഇപ്പോഴത്തെ ടീം മാനേജ്‌മെന്റ് ആശയവിനിമയം നടത്തും എന്നാണ് പ്രതീക്ഷ. കളിക്കാരുടെ പ്രകടനവും സാഹചര്യങ്ങളും ഘടകമാണ്. ഇന്ത്യയുടെ പ്രധാന സ്പിന്നറാണ് അശ്വിന്‍. അശ്വിനെ ഒഴിവാക്കുക എളുപ്പമല്ല. 

വിദേശത്തെ സീമിങ് സാഹചര്യങ്ങളില്‍ 5 ബൗളര്‍മാരെ വെച്ച് കളിക്കുകയാണ് ഇന്ത്യയുടെ പതിവ്. നാല് സീമര്‍മാരും ഒരു സ്പിന്നറും. ഏഴാം സ്ഥാനത്ത് ഒരു നല്ല ഓള്‍റൗണ്ടര്‍ വേണം. ആറ് ബാറ്റ്‌സ്മാന്മാരുമായാണ് ഇന്ത്യ ഇറങ്ങുക. അതിനാലാണ് വിദേശത്ത് ജഡേജയെ ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ ബ്രേക്ക്ത്രൂ നല്‍കാന്‍ സാധിക്കുന്ന ബൗളറാണ് നമുക്ക് വേണ്ടി. അവസരം ലഭിച്ചാല്‍ അശ്വിന്‍ മികവ് കാണിക്കുമെന്നാണ് വിശ്വസിക്കുന്നത്, സാബാ കരീം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com