'എനിക്ക് ഉറപ്പുണ്ടായില്ല, കോഹ്‌ലിയാണ് അശ്വിന് വേണ്ടി വാദിച്ചത്'; ഗാംഗുലിയുടെ വെളിപ്പെടുത്തല്‍

അശ്വിനെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നതായും ഗാംഗുലി പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പില്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്താനായി വാദിച്ചത് വിരാട് കോഹ് ലിയെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അശ്വിനെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തനിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നതായും ഗാംഗുലി പറഞ്ഞു. 

എല്ലാവരും അശ്വിനെ കുറിച്ചാണ് പറയുന്നത്. കാണ്‍പൂര്‍ ടെസ്റ്റിന് ശേഷം രാഹുല്‍ ദ്രാവിഡ് പറഞ്ഞത് നോക്കു. ഏറ്റവും മികച്ച മാച്ച് വിന്നറായും എക്കാലത്തേയും മികച്ച താരമായുമാണ് അശ്വിനെ രാഹുല്‍ ദ്രാവിഡ് വിശേഷിപ്പിച്ചത്. അശ്വിന്റെ കഴിവിനെ വിലയിരുത്താന്‍ റോക്കറ്റ് സയന്‍സിന്റെ ഒന്നും ആവശ്യമില്ല, ഗാംഗുലി പറഞ്ഞു. 

ഇന്ത്യയുടെ വൈറ്റ് ബോള്‍ പ്ലാനുകളില്‍ അശ്വിനും തുടരും എന്ന സൂചനയാണ് ഗാംഗുലിയും നല്‍കുന്നത്. അശ്വിനെ പിന്തുണക്കാതിരിക്കാന്‍ കാരണമൊന്നും ഞാന്‍ കാണുന്നില്ല. അശ്വിന്റെ വിജയ കണക്കുകള്‍ നോക്കു. 2011 ലോക കിരീടം നേടിയ ഇന്ത്യന്‍ സംഘത്തില്‍ അശ്വിന്‍ ഉണ്ടായി. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി ജയിച്ചപ്പോഴും ടീമില്‍, ടൂര്‍ണമെന്റിലെ ലീഡിങ് ബൗളറായിരുന്നു അശ്വിന്‍, ഗാംഗുലി പറയുന്നു. 

ടി20 ലോകകപ്പില്‍ അശ്വിനെ ഉള്‍പ്പെടുത്തിയ തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു. 2017ന് ശേഷം ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലേക്ക് അശ്വിന് വിളി എത്തുകയായിരുന്നു. ടി20 ലോകകപ്പില്‍ ആദ്യ രണ്ട് കളിയിലെ തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് അശ്വിന്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com