ദ്രാവിഡും ലക്ഷ്മണും എത്തി, ഇനി സച്ചിന്‍? സൂചന നല്‍കി സൗരവ് ഗാംഗുലി 

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനും വിവിഎസ് ലക്ഷ്മണ്‍ എന്‍സിഎ തലവനുമായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനും വിവിഎസ് ലക്ഷ്മണ്‍ എന്‍സിഎ തലവനുമായി. ഇനി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകാന്‍ പോകുന്നു എന്ന സൂചന നല്‍കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 

ഈ കാര്യങ്ങളിലെല്ലാം ഭാഗമാവാന്‍ സച്ചിന്‍ ആഗ്രഹിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏതെങ്കിലും വിധത്തില്‍ സച്ചിന്‍ ഭാഗമാവുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ നല്ലൊരു വാര്‍ത്ത വേറെ ഇല്ല. എന്നാല്‍ അതിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഗാംഗുലി പറഞ്ഞു. 

കോണ്‍ഫ്‌ളിക്റ്റ് ഓഫ് ഇന്ററസ്റ്റ് തടസം

സച്ചിന്റെ വിഷയത്തില്‍ കോണ്‍ഫഌക്റ്റ് ഓഫ് ഇന്ററസ്റ്റ് ചൂണ്ടിയാണ് ഗാംഗുലിയുടെ പ്രതികരണം വന്നത്. നമ്മുടെ കയ്യിലുള്ള ഏറ്റവും കഴിവുള്ള ആളെ ഏറ്റവും നന്നായി വിനിയോഗിക്കാന്‍ കഴിയണം. ഒരു സമയം എത്തുമ്പോള്‍ സച്ചിനും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമാവും, ഗാംഗുലി വ്യക്തമാക്കി. 

എന്‍സിഎ തലപ്പത്തേക്ക് എത്തുന്നതിന് മുന്‍പ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റേയും ഇന്ത്യ എയുടേയും മെന്ററായി ദ്രാവിഡ് പ്രവര്‍ത്തിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബറിലാണ് ദ്രാവിഡിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്തത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യ ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ്, ടി20 പരമ്പരകള്‍ സ്വന്തമാക്കി കഴിഞ്ഞു. 

ഡിസംബര്‍ 13നാണ് ലക്ഷ്മണ്‍ എന്‍സിഎ തലവനായി സ്ഥാനമേറ്റത്. നേരത്തെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നു ലക്ഷ്മണ്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായും ലക്ഷ്മണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com