കളിക്കാര്‍ക്ക് എതിരെ വംശിയ അധിക്ഷേപം; 10 വര്‍ഷം വിലക്കേര്‍പ്പെടുത്തും, നിയമവുമായി ബ്രിട്ടന്‍

യൂറോ കപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിലെ കറുത്ത വംശക്കാര്‍ക്കെതിരെ എതിരെ വംശിയ അധിക്ഷേപങ്ങള്‍ ശക്തമായിരുന്നു
കളിക്കാര്‍ക്ക് എതിരെ വംശിയ അധിക്ഷേപം; 10 വര്‍ഷം വിലക്കേര്‍പ്പെടുത്തും, നിയമവുമായി ബ്രിട്ടന്‍

ലണ്ടന്‍: ഫുട്‌ബോള്‍ കളിക്കാര്‍ക്ക് എതിരെ ഓണ്‍ലൈനിലൂടെ വംശിയ അധിക്ഷേപം നടത്തുന്നവര്‍ക്ക് സ്റ്റേഡിയങ്ങളില്‍ എത്തി കളി കാണുന്നതിന് 10 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തും. ബ്രിട്ടന്‍ ഹോം സെക്രട്ടറി പ്രിതി പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

യൂറോ കപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിലെ കറുത്ത വംശക്കാര്‍ക്കെതിരെ എതിരെ വംശിയ അധിക്ഷേപങ്ങള്‍ ശക്തമായിരുന്നു. കളിക്കാര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ പ്രതിരോധിക്കുന്ന നിയമം കൊണ്ടുവരും എന്ന് ജൂലൈയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്കി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. 

പുതുവര്‍ഷത്തോടെ പുതിയ നിയമം

ഓണ്‍ലൈന്‍ ട്രോളുകളിലൂടെ ഈ മനോഹരമായ കളിയെ കളങ്കപ്പെടുന്നതുന്നത് ഈ സമ്മറില്‍ നമ്മള്‍ കണ്ടു. അവരുടെ കീബോര്‍ഡുകള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്നാണ് അവര്‍ നമ്മുടെ ഫുട്‌ബോളേഴ്‌സിനെ അസഭ്യം പറഞ്ഞത്. ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ പെരുമാറുന്നവര്‍ ശിക്ഷിക്കപ്പെടണം എന്നും പ്രതി പട്ടേല്‍ പറഞ്ഞു. 

പുതുവര്‍ഷത്തോടെ പുതിയ നിയമം നിലവില്‍ വരും എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഇതുവരെ 1359 പേരെയാണ് ഫുട്‌ബോള്‍ മത്സരം കാണുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com