ആദ്യം വട്ടം നിന്ന് ഡാന്‍സ്; പിന്നെ ഫ്രീകിക്ക്; ഗോള്‍ ഉറപ്പ്! (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th December 2021 05:10 PM  |  

Last Updated: 30th December 2021 05:13 PM  |   A+A-   |  

school

വീഡിയോ ദൃശ്യം

 

ടോക്യോ: പല തരത്തിലുള്ള ഗോളുകള്‍ ഗ്രൗണ്ടില്‍ പിറക്കാറുണ്ട്. പല ആംഗിളില്‍ നിന്നുള്ളവയും അവിശ്വസനീയമെന്ന് തോന്നുന്ന തരത്തിലുള്ള വല ചലിപ്പിക്കലും ഒക്കെ ആരാധകര്‍ കാണാറുണ്ട്. എന്നാല്‍ ഇതുവരെ ഫുട്‌ബോള്‍ മൈതാനത്ത് കാണാത്ത ഫ്രീകിക്ക് ഗോളുകള്‍ പിറക്കുകയാണ് ജപ്പാനിലെ ഗ്രൗണ്ടുകളില്‍. 

ഓള്‍ ജപ്പാന്‍ ഹൈസ്‌കൂള്‍ ടൂര്‍ണമെന്റിലാണ് ഈ വിചിത്ര ഗോളുകളുടെ പിറവി. ഇതിന്റെ വീഡിയോകളും മറ്റും ഇപ്പോള്‍ തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. 

ടകഗാവ ഗകുന്‍ ഹൈസ്‌കൂളും സെയ്‌റ്യോ ഹൈസ്‌കൂളും തമ്മിലുള്ള മത്സരത്തിനിടെ പിറന്ന ഗോളിന്റെ വീഡിയോയാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്. മത്സരത്തില്‍ ടകഗാവ സ്‌കൂള്‍ 4-2ന് വിജയം സ്വന്തമാക്കി. 

അവര്‍ അടിച്ച നാലില്‍ ഒരു ഗോള്‍ പിറന്നത് ഫ്രീകിക്കിലൂടെയാണ്. അനായാസമായാണ് ഈ ഗോളിന്റെ പിറവി. അതേസമയം അതില്‍ ശ്രദ്ധേയമാകുന്നത് ഗോളിലേക്കുള്ള വഴിയാണ്. 

ഫ്രീകിക്കെടുക്കാന്‍ ഒരു താരം നില്‍ക്കുമ്പോള്‍ വലയ്ക്ക് സമീപം ടീമിലെ അഞ്ച് താരങ്ങള്‍ കൈകള്‍ കോര്‍ത്ത് വട്ടത്തില്‍ നില്‍ക്കുന്നുണ്ടാകും. സഹതാരം ഫ്രീകിക്കെടുക്കുന്നതിന് തൊട്ടുമുന്‍പ് ഈ അഞ്ച് പേരും ചേര്‍ന്ന് പ്രത്യേക തരത്തില്‍ നൃത്തം വച്ച് മുന്നോട്ട് വരും. നൃത്തം ആരംഭിക്കുന്നതിന് പിന്നാലെ ഫ്രീകിക്കെടുക്കാന്‍ നില്‍ക്കുന്ന താരം ഈ അഞ്ച് പേരെ ലക്ഷ്യമാക്കി പന്ത് തൊടുക്കും. നൃത്തം കളിച്ചുകൊണ്ട് മുന്നോട്ട് കയറി വരുന്ന അഞ്ചില്‍ ഒരാള്‍ക്ക് ഫ്രീകിക്ക് കൃത്യമായി തല കൊണ്ടും ചെത്തി വലയിലിടാന്‍ സാധിക്കും. 

കൃത്യതയും താരങ്ങളുടെ ഒത്തൊരുമയും ടൈമിങും എല്ലാം സമാസമം ചേരുമ്പോഴാണ് ഇത്തരത്തില്‍ വല ചലിപ്പിക്കാന്‍ സാധിക്കുന്നത്. എന്തായാലും കുട്ടിത്താരങ്ങളുടെ ഫ്രീകിക്ക് ഗോള്‍ വൈറലായി മാറി കഴിഞ്ഞു.