ഓഫ് സൈഡ് ഷോട്ടുകള്‍ എങ്ങനെ നിയന്ത്രിക്കാം? സച്ചിനോട് ചോദിക്കു; കോഹ്‌ലിയോട് ഗാവസ്‌കര്‍ 

ഡ്രൈവിന് ശ്രമിച്ച് വിക്കറ്റിന് പിന്നില്‍ ക്യാച്ച് നല്‍കി കോഹ് ലി തുടരെ മടങ്ങുന്ന സാഹചര്യത്തിലാണ് ഗാവസ്‌കറുടെ വാക്കുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഓഫ് സൈഡ് ഷോട്ടുകള്‍ കളിക്കുന്നതില്‍ നിന്ന് എങ്ങനെ സ്വയം നിയന്ത്രിച്ചു എന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറോട് കോഹ്‌ലി ആരായണം എന്ന് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഡ്രൈവിന് ശ്രമിച്ച് വിക്കറ്റിന് പിന്നില്‍ ക്യാച്ച് നല്‍കി കോഹ് ലി തുടരെ മടങ്ങുന്ന സാഹചര്യത്തിലാണ് ഗാവസ്‌കറുടെ വാക്കുകള്‍. 

സച്ചിന്‍ ടെണ്ടുല്‍ക്കറിന് പുതിവത്സരാശംസ നേരാന്‍ കോഹ്‌ലിക്ക് വിളിക്കാം. സംസാരിക്കുന്നതിന് ഇടയില്‍, എങ്ങനെയാണ് 2003-04ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഓഫ്‌സൈഡ് ഷോട്ടുകള്‍ കളിക്കുന്നതില്‍ നിന്ന് സ്വയം നിയന്ത്രിച്ചതും എന്നും ചോദിക്കാം, ഗാവസ്‌കര്‍ പറയുന്നു. 

നാലാം ടെസ്റ്റില്‍ കവറിലേക്ക് കളിക്കില്ലെന്ന് സച്ചിന്‍ തീരുമാനിച്ചു

ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന ഡെലിവറികളില്‍ ബാറ്റ് വെക്കാനുള്ള ടെന്‍ഡന്‍സിയാണ് കോഹ് ലിക്കും അന്ന് സച്ചിനുമുണ്ടായത്. ആ സമയം സച്ചിന്‍ കവറില്‍ ക്യാച്ച് നല്‍കി മടങ്ങുകയോ അല്ലെങ്കില്‍ വിക്കറ്റിന് പിന്നില്‍ ക്യാച്ച് നല്‍കി മടങ്ങുകയോ ആയിരുന്നു പതിവ്. എന്നാല്‍ നാലാം ടെസ്റ്റില്‍ കവറിലേക്ക് കളിക്കില്ലെന്ന് സച്ചിന്‍ തീരുമാനിച്ചു. 

മിഡ് ഓഫിലേക്കും സ്‌ട്രെയ്റ്ററായും ഓണ്‍സൈഡിലേക്കുമെല്ലാമാണ് സച്ചിന്‍ കളിച്ചത്. എങ്ങനെ അവസാനിച്ചു? ഒന്നാം ഇന്നിങ്‌സില്‍ 241ന് നോട്ട്ഔട്ട്. രണ്ടാം ഇന്നിങ്‌സില്‍ 60. രണ്ട് ഇന്നിങ്‌സിലും നോട്ട്ഔട്ട്. സച്ചിനെ ആശംസ നേരാന്‍ വിളിച്ച് ഇവിടെ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന വിവരങ്ങള്‍ തേടാം. അത് ചിലപ്പോള്‍ സഹായകമാവും എന്നും ഗാവസ്‌കര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com