'വിജയവും പരാജയവും ഓരേ പോലെ ഉള്‍ക്കൊള്ളും; ശാന്തനായി ഇരിക്കുന്നതിന്റെ കാരണം ഇതൊക്കെ'- രഹാനെ പറയുന്നു

'വിജയവും പരാജയവും ഓരേ പോലെ ഉള്‍ക്കൊള്ളും; ശാന്തനായി ഇരിക്കുന്നതിന്റെ കാരണം ഇതൊക്കെ'- രഹാനെ പറയുന്നു
അജിൻക്യ രഹാനെ/ ട്വിറ്റർ
അജിൻക്യ രഹാനെ/ ട്വിറ്റർ

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി കളത്തില്‍ ശാന്തമായാണ് ഇടപെടാറുള്ളത്. ക്യാപ്റ്റന്‍ കൂള്‍ എന്ന പേരും അങ്ങനെ ധോനിക്ക് കിട്ടി. ഇതിന് നേര്‍ വിപരീതമാണ് നിലവിലെ ഇന്ത്യന്‍ നായകന്‍. വിരാട് കോഹ്‌ലി വളരെ അഗ്രസീവായ താരമാണ്. അദ്ദേഹത്തിന്റെ പകരക്കാരനായി ഓസ്ട്രേലിയയില്‍ ടീമിനെ നയിച്ച അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സി വലിയ തോതിലാണ് ചര്‍ച്ചയായത്. 

താരത്തിന്റെ മൈതാനത്തെ ഇടപെടലുകളും വലിയ ശ്രദ്ധ നേടി. പ്രതിസന്ധികളില്‍ പതറാതെ ഉറച്ച തീരുമാനം എടുത്ത് കളിക്കാരെ ചേര്‍ത്തു നിര്‍ത്തി ടീമിനെ മുന്നില്‍ നിന്ന് രഹാനെ നയിച്ചു. രഹാനെയുടെ മൈതാനത്തെ ശാന്തമായ ഇടപെടലുകളാണ് ഏറ്റവും ശ്രദ്ധേയമായത്. 

തന്റെ ഈ ശാന്ത പ്രകൃതിയുടെ എല്ലാ മാര്‍ക്കും രഹാനെ നല്‍കുന്നത് വേദാന്ത ദര്‍ശനങ്ങള്‍ക്കാണ്. കഴിഞ്ഞ ആറ്, ഏഴ് വര്‍ഷമായി ആ ചിന്തകള്‍ക്ക് പിന്നാലെയുണ്ട്. ലോക്ഡൗണ്‍ സമയത്ത് വേദാന്ത ദര്‍ശനങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ചു. ആ ചിന്തകള്‍ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കി. വിജയത്തേയും പരാജയത്തേയും ഒരേപോലെ ഉള്‍ക്കൊള്ളാന്‍ പഠിച്ചു. സമ്മര്‍ദ്ദ നിമിഷങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യാനും ശീലമായി. എന്താണ് ജീവിതത്തില്‍ പ്രാധാന്യമുള്ളതെന്നും അതിനായി കഠിനാധ്വാനം ചെയ്യാനും ശീലിച്ചു- രഹാനെ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com