ഐപിഎല്ലില്‍ വിദേശ താരങ്ങളോട് എല്ലാം തുറന്ന് പറയില്ല: രഹാനെ

ഒരുപാട് ക്രിക്കറ്റ് ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും എല്ലാം അവരോട് പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന് രഹാനെ പറയുന്നു
അജങ്ക്യാ രഹാനെ/ഫോട്ടോ: പിടിഐ
അജങ്ക്യാ രഹാനെ/ഫോട്ടോ: പിടിഐ

ചെന്നൈ: ഐപിഎല്ലില്‍ കളിക്കാനെത്തുന്ന വിദേശ താരങ്ങളോട് എല്ലാം പറയാറില്ലെന്ന് ഇന്ത്യന്‍ ഉപനായകന്‍ അജങ്ക്യാ രഹാനെ. ഒരുപാട് ക്രിക്കറ്റ് ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും എല്ലാം അവരോട് പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന് രഹാനെ പറയുന്നു. 

ഐപിഎല്‍ കളിക്കുന്നുണ്ട്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റും ഐപിഎല്ലും വ്യത്യസ്തമാണ്. അവരുടെ ബൗളര്‍മാര്‍ എങ്ങനെയാവും ഇവിടെ ബൗള്‍ ചെയ്യുക എന്ന് ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ ടെസ്റ്റില്‍ അവരുടെ ലെങ്ത് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്ന് രഹാനെ ചൂണ്ടിക്കാണിക്കുന്നു. 

ഐപിഎല്ലില്‍ ഒരുപാട് ഒരുമിച്ച് കളിക്കുന്നുണ്ടെങ്കിലും രാജ്യത്ത് പ്രതിനിധീകരിച്ച് എത്തുമ്പോള്‍ നമ്മളിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാനാണ് ശ്രമിക്കുക. പേസര്‍ ജോഫ്ര ആര്‍ച്ചറും, ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സുമാണ് ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങള്‍ എന്നും രഹാനെ പറഞ്ഞു.

സ്റ്റോക്ക്‌സും, ആര്‍ച്ചറും നല്ല കളിക്കാരാണ്. ഇംഗ്ലണ്ടിന് വേണ്ടി അവര്‍ മികവ് പുറത്തെടുത്തിട്ടഡുണ്ട്. എന്നാല്‍ വ്യക്തികളായല്ല നോക്കേണ്ടത്. ഇംഗ്ലണ്ട് ടീം എന്ന നിലയിലാണ് കാര്യങ്ങള്‍ കാണേണ്ടത്. സന്തുലിതമായ ടീമാണ് അവരുടേത്. ശ്രീലങ്കയ്‌ക്കെതിരെ അടുത്തിടെ അവര്‍ മികച്ചു നിന്നു. 

അവരുടെ എല്ലാ കളിക്കാര്‍ക്കുമെതിരെ പ്ലാനുകള്‍ തയ്യാറാക്കുക, നമ്മള്‍ സ്വന്തം കരുത്തില്‍ വിശ്വസിച്ച് ടീമായി നിന്ന് കളിക്കുക എന്നതാണ് വേണ്ടത് എന്നും രഹാനെ പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ചരിത്ര ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com