ഒടുവില്‍ ബൂമ്രയ്ക്ക് ഇന്ത്യയില്‍ അരങ്ങേറ്റം, അത് സ്വപ്‌ന തുല്യമാക്കാനുള്ള അവസരം നഷ്ടപ്പെടുത്തി റിഷഭ് പന്ത്

കരിയറില്‍ 17 ടെസ്റ്റുകള്‍ പിന്നിട്ടതിന് ശേഷമാണ് ബൂമ്ര ഇന്ത്യയില്‍ ആദ്യ ടെസ്റ്റ് കളിക്കുന്നത്
ബൂമ്ര/ഫയല്‍ ചിത്രം
ബൂമ്ര/ഫയല്‍ ചിത്രം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ ഇറങ്ങിയപ്പോള്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്ത്യയിലെ അരങ്ങേറ്റമായിരുന്നു അത്. ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്രയുടെയും ഇന്ത്യയിലെ ആദ്യ ടെസ്റ്റ്‌.

കരിയറില്‍ 17 ടെസ്റ്റുകള്‍ പിന്നിട്ടതിന് ശേഷമാണ് ബൂമ്ര ഇന്ത്യയില്‍ ആദ്യ ടെസ്റ്റ് കളിക്കുന്നത്. വിദേശത്ത് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ബൂമ്ര സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, വിന്‍ഡിസ്, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ കളിച്ചെങ്കിലും ഇന്ത്യയില്‍ ഇറങ്ങുന്നത് ആദ്യമായാണ്. 

ഇന്ത്യയിലെ തന്റെ അരങ്ങേറ്റ ടെസ്റ്റിന്റെ തുടക്കം സ്വപ്‌ന തുല്യമാക്കാന്‍ ബൂമ്രയ്ക്ക് മുന്‍പില്‍ അവസരം തെളിഞ്ഞെങ്കിലും റിഷഭ് പന്ത് അവസരം നഷ്ടപ്പെടുത്തി. ഇന്ത്യയിലെ തന്റെ ആദ്യ ടെസ്റ്റില്‍ ബൂമ്ര എറിഞ്ഞ ആദ്യ ഡെലിവറില്‍ ഫൈന്‍ ലെഗിലേക്കാണ് ബേണ്‍സ് കളിച്ചത്. 

ബാറ്റില്‍ കൊണ്ട് പന്ത് വിക്കറ്റ് കീപ്പറുടെ ഭാഗത്തേക്ക് എത്തി. റിഷഭ് പന്ത് തന്റെ വലത്തേക്ക് ഡൈവ് ചെയ്‌തെങ്കിലും ഗ്ലൗസില്‍ തട്ടി പന്ത് പോയി. സ്വന്തം മണ്ണില്‍ അരങ്ങേറ്റം കുറിക്കാന്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ബൗളര്‍ എന്ന പേര് ഇതോടെ ബൂമ്രയുടെ പേരിലാണ്. 

12 ടെസ്റ്റുകള്‍ കാത്തിരുന്ന ജവഗല്‍ ശ്രീനാഥിന്റെ പേരിലായിരുന്നു അത് ഇതുവരെ. 11 ടെസ്റ്റുകള്‍ക്ക് ശേഷമാണ് ആര്‍ പി സിങ് ഇന്ത്യയില്‍ കളിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറും, ആശിഷ് നെഹ്‌റയും തങ്ങളുടെ ആദ്യ 10 ടെസ്റ്റുകളും കളിച്ചത് ഇന്ത്യക്ക് പുറത്താണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com