റൂട്ടിനും സിബ്ലിക്കും അര്‍ധ ശതകം, ചെന്നൈയില്‍ ബ്രേക്ക് തേടി ഇന്ത്യ 

ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വലിയ അപകടങ്ങളിലേക്ക് വീഴാതെ ഇംഗ്ലണ്ടിനെ കരകയറ്റി ഡോം സിബ്ലിയും, ക്യാപ്റ്റന്‍ ജോ റൂട്ടും
ഇംഗ്ലണ്ടിന് എതിരായ ചെന്നൈ ടെസ്റ്റില്‍ ബൂമ്രയുടെ ബൗളിങ്/ഫോട്ടോ: പിടിഐ
ഇംഗ്ലണ്ടിന് എതിരായ ചെന്നൈ ടെസ്റ്റില്‍ ബൂമ്രയുടെ ബൗളിങ്/ഫോട്ടോ: പിടിഐ

ചെന്നൈ: ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വലിയ അപകടങ്ങളിലേക്ക് വീഴാതെ ഇംഗ്ലണ്ടിനെ കരകയറ്റി ഡോം സിബ്ലിയും, ക്യാപ്റ്റന്‍ ജോ റൂട്ടും. സിബ്ലിയും റൂട്ടും അര്‍ധ ശതകം പിന്നിട്ടു. 

189 പന്തില്‍ നിന്ന് ഏഴ് ഫോറുകളോടെ 55 റണ്‍സുമായി സിബ്ലിയും, 114 പന്തില്‍ നിന്ന് ആറ് ഫോറുകളുമായി 53 റണ്‍സോടെ റൂട്ടുമാണ് ഇപ്പോള്‍ ക്രീസില്‍. 60 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.

ആദ്യ ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പ് ബേണ്‍സിനേയും ലോറന്‍സിനേയും പുറത്താക്കി ഇന്ത്യ കളി പിടിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം ക്രീസിലേക്ക് എത്തിയ സിബ്ലിയും റൂട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധ്യതകള്‍ നല്‍കാതെ നിലയുറപ്പിച്ചു. 

ആര്‍ അശ്വിനും, ബൂമ്രയുമാണ് വിക്കറ്റ് വീഴ്ത്തിയത്. പ്രധാനമായും അശ്വിനെ ഉപയോഗിച്ചാണ് കോഹ് ലി ബൗളിങ് ആക്രമണത്തിന് ശ്രമിക്കുന്നത്. ഇംഗ്ലണ്ട് ഇന്നിങ്‌സ് 60 ഓവറിലേക്ക് എത്തുമ്പോള്‍ വാഷിങ്ടണ്‍ സുന്ദറിന്റെ കൈകളിലേക്ക് കോഹ് ലി ഇതുവരെ പന്ത് നല്‍കിയത് 5 ഓവറിനായി മാത്രം. 

ഇംഗ്ലണ്ട് സ്‌കോര്‍ 63ല്‍ നില്‍ക്കെയാണ് ബേണ്‍സും, ലോറന്‍സും മടങ്ങിയത്. 5 പന്തില്‍ ഡക്കാവുകയായിരുന്നു ഇംഗ്ലണ്ടിനായി മൂന്നാമത് ബാറ്റിങ്ങിന് ഇറങ്ങിയ താരം. സ്പിന്നിന് എതിരെ നന്നായി കളിക്കുന്ന താരമാണ് ലോറന്‍സ്. ഇത് മനസിലാക്കി കോഹ് ലി ബൂമ്രയെ ആക്രമണത്തിലേക്ക് കൊണ്ടുവന്നു.

ബൂമ്രയുടെ എറൗണ്ട് ഓഫായി പിച്ച് ചെയ്ത് എത്തിയ ഡെലിവറിയില്‍ ഫല്‍ക്ക് ചെയ്യാനായിരുന്നു ലോറന്‍സിന്റെ ശ്രമം. എന്നാല്‍ ബാക്ക്പാഡിലാണ് പന്ത് വന്ന് കൊണ്ടത്. അമ്പയര്‍ ഔട്ട് വിളിച്ചതോടൈ ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റും ചെപ്പോക്കില്‍ വീണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com