ഡ്രിങ്ക്‌സുമായി ഞാനും എത്തി, സ്പിരിറ്റ് ഓഫ് അവാര്‍ഡ് ഉണ്ടോ? കോഹ്‌ലിയെ പ്രശംസിച്ച ഐസിസിയെ ട്രോളി ബ്രോഡ്‌

ഗ്രൗണ്ടില്‍ കിടന്ന റൂട്ടിന്റെ കാലുകള്‍ ഉയര്‍ത്തി പിടിച്ച് കൊടുത്ത് കോഹ്‌ലി സ്പിരിറ്റിനെ പ്രശംസിച്ച് ഐസിസിയുമെത്തി
ചെന്നൈ ടെസ്റ്റില്‍ വിരാട് കോഹ്‌ലിയും റൂട്ടും/വീഡിയോ ദൃശ്യം
ചെന്നൈ ടെസ്റ്റില്‍ വിരാട് കോഹ്‌ലിയും റൂട്ടും/വീഡിയോ ദൃശ്യം

ചെന്നൈ: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ചെന്നൈ ടെസ്റ്റിന്റെ ആദ്യ ദിനം പരിക്കേറ്റ് വീണപ്പോള്‍ വിരാട് കോഹ്‌ലിയായിരുന്നു ആദ്യം ഓടിയെത്തിയത്. ഗ്രൗണ്ടില്‍ കിടന്ന റൂട്ടിന്റെ കാലുകള്‍ ഉയര്‍ത്തി പിടിച്ച് കൊടുത്ത് കോഹ്‌ലി സ്പിരിറ്റിനെ പ്രശംസിച്ച് ഐസിസിയുമെത്തി. എന്നാലിവിടെ ഐസിസിയെ ട്രോളുകയാണ് ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ്. 

ഹൃദയം തൊടുന്ന സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് നിമിഷം എന്നായിരുന്നു കോഹ് ലിയുടേയും റൂട്ടിന്റേയും ചിത്രം പങ്കുവെച്ച് ഐസിസി കുറിച്ചത്. ഇതിന് കമന്റുമായാണ് സ്റ്റുവര്‍ട്ട് ബ്രോഡ് വന്നത്. ഡ്രിങ്ക്‌സുമായി ഞാന്‍ അവിടേക്ക് ഓടിയെത്തി. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ്? എന്നാണ് സ്റ്റുവര്‍ട്ട് ബ്രോഡ് ഐസിസിയുടെ ട്വീറ്റിന് അടിയില്‍ കമന്റായി കുറിച്ചത്. 

കോഹ്‌ലിയുടെ പെരുമാറ്റത്തെ പ്രശംസിച്ച് റൂട്ടും കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നെ അവിടെ സഹായിക്കാന്‍ തോന്നിയത് കോഹ് ലിയുടെ നല്ല മനസാണ്. കോഹ് ലിയുടെ നല്ല സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്നാണ് റൂട്ട് പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com