'സച്ചിൻ പാജി ഒരു വികാരമാണ്, മഷി ഒഴിച്ചവർ 130 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി': ശ്രീശാന്ത്  

'തെമ്മാടി'കൾ എന്ന് വിളിച്ചാണ് താരം വിമർശനം ഉന്നയിച്ചിരിക്കുന്നത്
Sreesanth_Support_Sachin_Tendulkar
Sreesanth_Support_Sachin_Tendulkar

തിരുവനന്തപുരം: സച്ചിൻ തെണ്ടുൽക്കറുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തിയെ വിമർശിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. 'തെമ്മാടി'കൾ എന്ന് വിളിച്ചാണ് താരം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഭാരത രത്‌ന ജേതാവും ക്രിക്കറ്റ് ഇതിഹാസവും ദൈവവുമായിട്ടുള്ള സച്ചിനുമേൽ മഷി ഒഴിക്കുന്നതിലൂടെ 130 കോടി ജനങ്ങളുടെ വികാരം അവർ വ്രണപ്പെടുത്തിയെന്ന് ട്വിറ്ററിൽ ശ്രീശാന്ത് കുറിച്ചു. 

നേരത്തെയും സച്ചിന് പിന്തുണയുമായി ശ്രീശാന്ത് രം​ഗത്തെത്തിയിരുന്നു. സച്ചിൻ ഒരു വികാരമാണെന്നും നിരവധി ആൺകുട്ടികൾ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണെന്നുമാണ് ശ്രീശാന്തിന്റെ വാക്കുകൾ. 'സച്ചിൻ പാജി ഒരു വികാരമാണ്. എന്നെ പോലെ നിരവധി ആൺകുട്ടികൾ നമ്മുടെ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണ്. സച്ചിനോടുള്ള എന്റെ സ്‌നേഹം പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി. നിങ്ങൾ ഇപ്പോഴും എല്ലാഴ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും', ശ്രീശാന്ത് കുറിച്ച മറ്റൊരു ട്വീറ്റ് ഇങ്ങനെ. 

കർഷക സമരത്തെ പിന്തുണച്ച വിദേശ താരങ്ങൾക്കെതിരെ ട്വീറ്റ് ചെയ്തതോടെയാണ് സച്ചിനെതിരെ വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സച്ചിന്റെ കട്ടൗട്ടിൽ കരി ഓയിൽ ഒഴിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com