ചെന്നൈയില്‍ ഇന്ത്യ പരുങ്ങുന്നു, വീണത് 73-4ലേക്ക്; കോഹ്‌ലിയും രഹാനേയും മടങ്ങി

ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യക്ക് നായകന്‍ വിരാട് കോഹ്‌ലിയേയും, രഹാനയേയും തുടരെ നഷ്ടമായി
കോഹ്‌ലിയെ പുറത്താക്കിയ ഇംഗ്ലണ്ട് താരങ്ങളുടെ ആഹ്ലാദം/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍
കോഹ്‌ലിയെ പുറത്താക്കിയ ഇംഗ്ലണ്ട് താരങ്ങളുടെ ആഹ്ലാദം/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍

ചെന്നൈ: ഇംഗ്ലണ്ടിന് എതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരുങ്ങുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യക്ക് നായകന്‍ വിരാട് കോഹ്‌ലിയേയും, രഹാനയേയും തുടരെ നഷ്ടമായി. 27 ഓവറിലേക്ക് കളി എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

48 പന്തില്‍ നിന്ന് 11 റണ്‍സ് എടുത്ത കോഹ്‌ലിയെ സ്പിന്നര്‍ ഡോം ബെസ് ആണ് വീഴ്ത്തിയത്. ബെസിന്റെ ഔട്ട്‌സൈഡ് ഓഫായി സ്പിന്‍ ചെയ്ത് എത്തിയ ഡെലിവറിയില്‍ പ്രതിരോധിക്കാനായിരുന്നു കോഹ് ലിയുടെ ശ്രമം. എന്നാല്‍ ഇന്‍സൈഡ് എഡ്ജ് ആയി പന്ത് ഷോര്‍ട്ട് ലെഗില്‍ പോപ്പിന്റെ കൈകളിലേക്ക് എത്തി. 

കോഹ് ലിക്ക് പിന്നാലെ ക്രീസിലേക്ക് എത്തിയ രഹാനയേയും വന്നപാടെ പോപ്പ് മടക്കി. ആറ് പന്തില്‍ നിന്ന് ഒരു റണ്‍ എടുത്ത് നില്‍ക്കെ രഹാനയെ റൂട്ടിന്റെ കൈകളിലേക്കാണ് ബെസ് എത്തിച്ചത്. കവറിലേക്ക് ചിപ്പ് ചെയ്ത പന്ത് റൂട്ട് മനോഹരമായി തന്റെ ഇടത് കൈ കൊണ്ട് പിടിക്കുകയായിരുന്നു. 

നേരത്തെ, ഓപ്പണര്‍മാരെ രണ്ട് പേരേയും ആര്‍ച്ചര്‍ മടക്കിയിരുന്നു. രണ്ടിന് 44 എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോള്‍ പൂജാരയും കോഹ് ലിയും ചേര്‍ന്ന് ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ 73-4ലേക്ക് വീണതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് മുന്‍പില്‍ ദുഷ്‌കരമാവുകയാണ്. 505 റണ്‍സ് ആണ് ഒന്നാം ഇന്നിങ്‌സില്‍ മറികടക്കേണ്ടതായി ഇപ്പോള്‍ ഇന്ത്യക്ക് മുന്‍പിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com