സ്റ്റംപ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തി റിഷഭ് പന്ത്‌, തലയില്‍ കൈവെച്ച് അശ്വിന്റെ കലിപ്പ്

അശ്വിന്റെ ഡെലിവറിയില്‍ പിച്ചിന് പുറത്തേക്ക് ഇറങ്ങി കളിച്ച ജാക്ക് ലീച്ചിന് പിഴച്ചു
റിഷഭ് പന്ത്, അശ്വിന്‍/വീഡിയോ ദൃശ്യം
റിഷഭ് പന്ത്, അശ്വിന്‍/വീഡിയോ ദൃശ്യം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം സ്റ്റംപിങ്ങിനുള്ള അവസരം നഷ്ടപ്പെടുത്തിയ റിഷഭ് പന്തിനോട് കലിപ്പിച്ച് ആര്‍ അശ്വിന്‍. അശ്വിന്റെ 54ാം ഓവറിലാണ് പന്തിന്റെ പിഴവ് വന്നത്. 

അശ്വിന്റെ ഡെലിവറിയില്‍ പിച്ചിന് പുറത്തേക്ക് ഇറങ്ങി കളിച്ച ജാക്ക് ലീച്ചിന് പിഴച്ചു. എന്നാല്‍ പന്ത് കൈപ്പിടിയില്‍ ഒതുക്കാന്‍ റിഷഭ് പന്തിന് കഴിഞ്ഞില്ല.  ഈ സമയം കൊണ്ട് ലീച്ച് ക്രീസിലേക്ക് തിരികെ കയറി. പന്തിന്റെ പിഴവിലെ അസ്വസ്ഥത തലയ്ക്ക് കൈവെച്ചാണ് അശ്വിന്‍ പ്രകടിപ്പിച്ചത്. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനങ്ങളിലും റിഷഭ് പന്തിന് വിക്കറ്റിന് പിന്നില്‍ വലിയ മികവ് കാണിക്കാനായില്ല. എന്നാല്‍ ബാറ്റിങ്ങിലേക്ക് എത്തിയപ്പോള്‍ നിര്‍ണായക ഘട്ടത്തില്‍ പന്ത് അവസരത്തിനൊത്ത് ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com