ടി20 ശൈലിയില്‍ ബാറ്റ് വീശി റിഷഭ് പന്ത്, അര്‍ധ ശതകം പിന്നിട്ട് പൂജാരയും; കരകയറാന്‍ പൊരുതി ഇന്ത്യ 

40 പന്തില്‍ റിഷഭ് പന്ത് അര്‍ധ ശതകം പിന്നിട്ടു. ഇതോടെ 40 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 153ലേക്ക് എത്തി
ചെന്നൈയില്‍ റിഷഭ് പന്തിന്റെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ചെന്നൈയില്‍ റിഷഭ് പന്തിന്റെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടി20 ശൈലിയില്‍ ബാറ്റ് വീശി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. 40 പന്തില്‍ റിഷഭ് പന്ത് അര്‍ധ ശതകം പിന്നിട്ടു. ഇതോടെ 40 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 153ലേക്ക് എത്തി. 

ചേതേശ്വര്‍ പൂജാരയും ചെന്നൈ ടെസ്റ്റില്‍ അര്‍ധ ശതകം പിന്നിട്ടു. 108 പന്തില്‍ നിന്ന് ഏഴ് ഫോറിന്റെ അകമ്പടിയോടെ 53 റണ്‍സുമായാണ് പൂജാര പുറത്താവാതെ നില്‍ക്കുന്നത്. റിഷഭ് പന്ത് 44 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും പറത്തി 54 റണ്‍സോടെ ക്രീസില്‍ നില്‍ക്കുന്നു. പന്തിന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് അര്‍ധ ശതകമാണ് ഇത്.

578 റണ്‍സിന് മൂന്നാം ദിനം ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയതിന് പിന്നാലെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. ആറ് റണ്‍സ് എടുത്ത് നില്‍ക്കെ രോഹിത്തിനെ ആര്‍ച്ചര്‍ പുറത്താക്കുകയായിരുന്നു. പിന്നാലെ ഇന്ത്യന്‍ സ്‌കോര്‍ 44ല്‍ എത്തിയപ്പോഴേക്കും നല്ല ഫോമില്‍ കളിക്കുകയായിരുന്ന ഗില്ലിനേയും ആര്‍ച്ചര്‍ മടക്കി. 

പൂജാരയും കോഹ് ലിയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോവുമെന്ന് തോന്നിച്ചെങ്കിലും ഉച്ചഭക്ഷണത്തിന് പിന്നാലെ കോഹ് ലിയെ ഡോം ബെസ് മടക്കി. തൊട്ടുപിന്നാലെ രഹാനെയേയും ബെസ് വീഴ്ത്തിയതോടെ ഇന്ത്യ 73-4ലേക്ക് വീണു. വലിയ തകര്‍ച്ച മുന്‍പില്‍ കണ്ട് നില്‍ക്കെയാണ് ഇന്ത്യക്ക് ആശ്വാസമായി പൂജാര-പന്ത് കൂട്ടുകെട്ട് ഒരിക്കല്‍ കൂടി എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com