ഐസിസി റാങ്കിങില്‍ കോഹ്‌ലി താഴോട്ട്; കുതിച്ചുയര്‍ന്ന് ജോ റൂട്ട്; നേട്ടമായത് ഡബിള്‍ സെഞ്ച്വുറി

ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലീഷ് താരം ജോ റൂട്ട് മൂന്നാമതെത്തി
ജോ റൂട്ട്/ഫോട്ടോ: പിടിഐ
ജോ റൂട്ട്/ഫോട്ടോ: പിടിഐ

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ഇംഗ്ലീഷ് താരം ജോ റൂട്ട് മൂന്നാമതെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ ബുമ്രയും അശ്വിനും മുന്നേറി.

ഇംഗ്ലണ്ടിനെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി 11, 72 റണ്‍സുകള്‍ വീതമാണ് നേടിയത്. റാങ്കിങില്‍ 852 പോയിന്റാണ് കോഹ് ലി നേടിയത്. ആര്‍ അശ്വിന്‍ ഏഴാമതും ബുമ്ര എട്ടാമതുമാണ് പട്ടികയില്‍.

ഇന്ത്യയ്‌ക്കെതിരെ റൂട്ട് നേടിയ 227 റണ്‍സാണ് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 883 പോയിന്റാണ് റൂട്ട് നേടിയത്. 2017ന് ശേഷം റൂട്ടിന്റെ കരിയറിലെ മികച്ച നേട്ടമാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ല്ട് താരം കെയ്ന്‍ വില്യംസണും ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തുമാണ് റൂട്ടിന് മുന്നിലുള്ളവര്‍. വില്യംസണുമായി 36 പേയിന്റ് വിത്യാസം തുടരുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സ്മിത്തുമായി എട്ടുപോയിന്റ് മാത്രമാണ് വ്യത്യാസം. 

മത്സരത്തില്‍ 91 റണ്‍സ് നേടിയ റിഷഭ് പന്ത് പട്ടികയില്‍ മുന്നേറ്റമുണ്ടാക്കി. 13ാം സ്ഥാനത്താണ് പന്ത്. ശുഭ്മാന്‍ ഗില്‍ 40ാമതും വാഷിങ്ടണ്‍ സുന്ദര്‍ 81ാം സ്ഥാനത്തുമെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com