ആലിംഗനം പാടില്ല, 150,000 കോണ്ടം വിതരണം ചെയ്യും; ടോക്യോ ഒളിംപിക്‌സില്‍ കായിക താരങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം 

കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളില്‍ ശാരീരി സമ്പര്‍കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണം എന്ന് പറയുമ്പോള്‍ തന്നെയാണ് കോണ്ടം നല്‍കാനുള്ള സംഘാടകരുടെ തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ടോക്യോ: ആലിംഗനങ്ങളും, ഹസ്തദാനങ്ങളുമുണ്ടാവരുത്, ശാരീരിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കുക...ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കായുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നത് ഇവയെല്ലാം...

33 പേജുള്ള നിയമ ബുക്കാണ് പുറത്തിറക്കിയത്. നിയമങ്ങള്‍ തെറ്റിച്ചാല്‍ അവരുടെ മത്സര ഇനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഒളിംപിക്‌സ് വില്ലേജില്‍ കഴിയുന്ന കായിക താരങ്ങളെ നാല് ദിവസം കൂടുമ്പോള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. 

1,50,000 കോണ്ടം കായിക താരങ്ങള്‍ക്കായി നല്‍കാന്‍ ആലോചിക്കുന്നതായി ടോക്യോ ഒളിംപിക്‌സ് അധികൃതര്‍ പറയുന്നു. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളില്‍ ശാരീരി സമ്പര്‍കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണം എന്ന് പറയുമ്പോള്‍ തന്നെയാണ് കോണ്ടം നല്‍കാനുള്ള സംഘാടകരുടെ തീരുമാനം. 

ജപ്പാനിലേക്ക് എത്തുന്നതിന് 72 മണിക്കൂറുകള്‍ക്കുള്ളില്‍ കോവിഡ് പരിശോധന നടത്തിയതിന്റെ ഫലം വേണം. ജപ്പാനില്‍ എത്തിയ ഉടനേയും കോവിഡ് പരിശോധന നടത്തണം. ജപ്പാനിലെത്തുന്ന കളിക്കാര്‍ക്ക് ക്വാറന്റൈനിലിരിക്കേണ്ടതില്ല. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ട്രെയ്‌നിങ് ക്യാമ്പുകളില്‍ കളിക്കാര്‍ക്ക് പങ്കെടുക്കാം. 

എന്നാല്‍ മത്സര വേദിക്ക് പുറത്തുള്ള ജിം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, കടകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലേക്ക് പോവുന്നതിന് വിലക്കുണ്ട്. മത്സര ഇനത്തില്‍ പങ്കെടുക്കുന്ന നിമിഷം, പരിശീലന സമയം, ഭക്ഷണം കഴിക്കുമ്പോള്‍, ഉറങ്ങുമ്പോള്‍, അതല്ലെങ്കില്‍ തുറസായ സ്ഥലത്ത് നില്‍ക്കുമ്പോള്‍ എന്നിവ ഒഴികെ മറ്റെല്ലാ സമയത്തും മാസ്‌ക് നിര്‍ബന്ധമാണ്,

ഏപ്രിലിലും, ജൂലൈയിലും ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കും. ജൂലൈ 23നാണ് ഒളിംപിക്‌സ് ആരംഭിക്കുന്നത്. 2020ലാണ് ടോക്യോ ഒളിംപിക്‌സ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2021ലേക്ക് മാറ്റി വെക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com