ഇന്ത്യ-സൗത്ത് ആഫ്രിക്ക വനിതാ ടി20 പോര് തിരുവനന്തപുരത്ത് കാണാം, സന്നദ്ധത അറിയിച്ച് കെസിഎ 

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാക്കാനുള്ള സന്നദ്ധത ബിസിസിഐയെ കെസിഎ അറിയിച്ചു
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം/ഫയല്‍ ചിത്രം
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം/ഫയല്‍ ചിത്രം

തിരുവനന്തപുരം: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഇന്ത്യന്‍ വനിതാ ടീമിന്റെ ടി20 മത്സരത്തിന് തിരുവനന്തപുരം വേദിയായേക്കും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാക്കാനുള്ള സന്നദ്ധത ബിസിസിഐയെ കെസിഎ അറിയിച്ചു. 

വനിതാ ടി20 ചാമ്പ്യന്‍ഷിപ്പില്‍ എല്ലാ മത്സരങ്ങളും ഒറ്റവേദിയിലാണ് നടത്തുക. എന്നാല്‍ കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഇവിടെ തിരിച്ചടിയാവുന്നുണ്ട്. 

മാത്രമല്ല, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി മാറ്റിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മത്സരത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി തുടങ്ങുമെന്ന് കെസിഎ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com