ലിയോണിന് ഇന്ത്യന്‍ ജേഴ്‌സി സമ്മാനം, റൂട്ടിനില്ല; മൈക്കല്‍ വോണിന് ആരാധകരുടെ മറുപടി 

100ാം ടെസ്റ്റ് കളിച്ച റൂട്ടിന് സമ്മാനമായി ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട ജേഴ്‌സി സമ്മാനമായി നല്‍കിയോ എന്ന് ആരാഞ്ഞാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ഇപ്പോള്‍ എത്തുന്നത്
ചെന്നൈ ടെസ്റ്റില്‍ വിരാട് കോഹ്‌ലിയും റൂട്ടും/വീഡിയോ ദൃശ്യം
ചെന്നൈ ടെസ്റ്റില്‍ വിരാട് കോഹ്‌ലിയും റൂട്ടും/വീഡിയോ ദൃശ്യം

രട്ട ശതകത്തോടേയും, വിസ്മയിപ്പിക്കുന്ന ജയത്തിലേക്ക് തന്റെ ടീമിനെ നയിച്ചും 100ാം ടെസ്റ്റ് ഉജ്വലമാക്കുകയായിരുന്നു ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. 100ാം ടെസ്റ്റ് കളിച്ച റൂട്ടിന് സമ്മാനമായി ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട ജേഴ്‌സി സമ്മാനമായി നല്‍കിയോ എന്ന് ആരാഞ്ഞാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ഇപ്പോള്‍ എത്തുന്നത്. 

എന്നാല്‍ വോണിന്റെ ചോദ്യം ഇന്ത്യന്‍ ആരാധകര്‍ക്ക് രസിച്ചില്ല. ഗബ്ബ ജയത്തിന് പിന്നാലെ 100ാം ടെസ്റ്റ് കളിച്ച നഥാന്‍ ലിയോണിന് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട ജേഴ്‌സി സമ്മാനമായി നല്‍കിയിരുന്നു. ചെന്നൈയില്‍ തോറ്റതിന് ശേഷം അങ്ങനെയൊന്ന് റൂട്ടിന് ലഭിച്ചോ? അങ്ങനെ സംഭവിച്ചോ എന്ന് അറിയില്ല. ആര്‍ക്കെങ്കിലും സ്ഥിരീകരിക്കാന്‍ കഴിയുമോ എന്നാണ് വോണ്‍ ട്വിറ്ററില്‍ കുറിച്ചത്. 

സമ്മാനങ്ങള്‍ ചോദിച്ച് വാങ്ങേണ്ടതില്ലെന്ന് വോണിനെ ഓര്‍മിപ്പിക്കുകയാണ് ഇവിടെ ചില ഇന്ത്യന്‍ ആരാധകര്‍. നാലാം ടെസ്റ്റ് കഴിയുമ്പോള്‍ പരമ്പര ജയിച്ചതിന് ശേഷം നല്‍കാനിരിക്കുകയാണ് ഇന്ത്യ എന്നും, എതിരാളികളെ ബഹുമാനിക്കുന്ന ടീമാണ് ഇന്ത്യയെന്നുമെല്ലാം ആരാധകര്‍ കമന്റായി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com