'രാമഭക്ത ഹനുമാന്‍ കി ജയ്' എന്നത് 'ഗോ ഉത്തരാഖണ്ഡ്' എന്നാക്കി; മുസ്ലീം താരങ്ങള്‍ക്ക് പ്രാധാന്യം; വിമര്‍ശനങ്ങളില്‍ വസിം ജാഫര്‍

'മുസ്ലീം മത പണ്ഡിതരെ ടീം ക്യാംപിലേക്ക് ക്ഷണിക്കുകയും, അവര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്തു'
വസീം ജാഫര്‍/ഫയല്‍ ചിത്രം
വസീം ജാഫര്‍/ഫയല്‍ ചിത്രം

മുംബൈ: മതപരമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ടീം സെലക്ഷന്‍ നടത്തിയെന്ന ആരോപണത്തില്‍ ഇന്ത്യന്‍ മുന്‍ താരം വസീം ജാഫറുടെ മറുപടി. ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് അയച്ച മെയിലില്‍ ഗുരുതര ആരോപണങ്ങളാണ് ജാഫര്‍ ഉന്നയിക്കുന്നത്. 

ഏറെ കഴിവുള്ള കളിക്കാര്‍ ഉത്തരാഖണ്ഡ് ടീമിലുണ്ട്. എന്നാല്‍ അവരെയോര്‍ത്ത് എനിക്ക് സങ്കടം തോന്നുകയാണ്. ഈ പറഞ്ഞ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ എനിക്കാവുന്നില്ല. പുറത്ത് നിന്നുള്ളവരാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. അര്‍ഹതയില്ലാത്തവര്‍ ടീമിലെത്തുന്നതായും ജാഫര്‍ പറയുന്നു. . 

എന്നാല്‍ ജാഫറിനെതിരെ കടുത്ത വിമര്‍ശനമാണ് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഉന്നയിച്ചത്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ജാഫര്‍ പറയുന്നത്. അദ്ദേഹത്തിന് വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്തു കൊടുത്തു. അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ടീം സെലക്റ്റ് ചെയ്തത് എന്നും ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ മഹീം വര്‍മ വ്യക്തമാക്കി. 

മതപരമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ടീം സെലക്ട് ചെയ്തു എന്നതാണ് ജാഫറിന് എതിരായ ആരോപണങ്ങളില്‍ മറ്റൊന്ന്. ഇഖ്ബാല്‍ അബ്ദുള്ളയെ ക്യാപ്റ്റനാക്കണം എന്ന് ജാഫര്‍ വാശി പിടിച്ചു. മുസ്ലീം മത പണ്ഡിതരെ ടീം ക്യാംപിലേക്ക് ക്ഷണിക്കുകയും, അവര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്തു, ഉത്തരാഖണ്ഡ് ടീം മാനേജര്‍ നവനീത് മിശ്ര പറയുന്നു. 

രാമഭക്ത ഹനുമാന്‍ കി ജയ് എന്ന ടീമിന്റെ മുദ്രാവാക്യം ഗോ ഉത്തരകാഖണ്ഡ് എന്നാക്കി ജാഫര്‍ മാറ്റിയെന്നും ടീം മാനേജര്‍ ആരോപിക്കുന്നു. എന്നാല്‍ മതപരമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അനാവശ്യ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ജാഫര്‍ പ്രതികരിച്ചു. ഇഖ്ബാല്‍ അബ്ദുള്ളയെ ക്യാപ്റ്റനാക്കണം എന്ന് താന്‍ പറഞ്ഞിട്ടില്ല. ജെയ് ബിസ്ത നായകനാവണം എന്നാണ് തന്റെ ആഗ്രഹം. 

സയിദ് മുഷ്താഖ് അലി ട്രോഫിയിലെ അവസാന മത്സരത്തില്‍ മുന്‍ മഹാരാഷ്ട്ര പേസര്‍ സമദ് ഫലാഹിനെ ഞാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. മുംസ്ലീം സമുദായത്തിലെ താരങ്ങള്‍ക്ക് ഞാന്‍ പ്രാധാന്യം നല്‍കി എങ്കില്‍ ഫല്ലാഹ്, മുഹമ്മദ് നസീം എന്നീ താരങ്ങളെ എല്ലാ മത്സരങ്ങളിലും എനിക്ക് കളിപ്പിക്കാമായിരുന്നു എന്നും വസീം ജാഫര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com