റിഷഭ് പന്ത് വിക്കറ്റ് കീപ്പിങ്ങിന്റെ ശൈശവത്തില്‍, പ്രാഥമിക പാഠങ്ങള്‍ പോലും ശരിയാവണം: സയ്യിദ് കിർമാനി

'ഏറെ കഴിവുള്ളയാളാണ് പന്ത്. നാച്ചുറല്‍ സ്‌ട്രോക്ക് പ്ലേയര്‍. എന്നാല്‍ വിക്കറ്റ് കീപ്പിങ്ങില്‍ ശൈശവദശയിലാണ്'
റിഷഭ് പന്ത്/ഫയല്‍ ചിത്രം
റിഷഭ് പന്ത്/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തില്‍ ശൈശവത്തിലാണ് റിഷഭ് പന്ത് എന്ന് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി. ഒരുപാട് കാര്യങ്ങള്‍ പന്തിന് ഇനിയും പഠിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

ഏറെ കഴിവുള്ളയാളാണ് പന്ത്. നാച്ചുറല്‍ സ്‌ട്രോക്ക് പ്ലേയര്‍. എന്നാല്‍ വിക്കറ്റ് കീപ്പിങ്ങില്‍ ശൈശവദശയിലാണ്. ഒരുപാട് പഠിക്കാനുണ്ട്. എപ്പോഴാണ് സ്‌ട്രൈക്ക് ചെയ്യേണ്ടത് എന്നും പഠിക്കണം. വിക്കറ്റ് കീപ്പിങ്ങിലെ പ്രാഥമിക സാങ്കേതിക കാര്യങ്ങള്‍ ശരിയാവണം. പന്തിന്റെ കാര്യത്തില്‍ അത് ശരിയായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

വിക്കറ്റ് കീപ്പിങ്ങില്‍ റിഷഭ് പന്തിന്റെ പിഴവുകള്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ബാറ്റിങ്ങിലെ മികവിലൂടെ പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ പന്തിന് കഴിയുന്നുണ്ട്. ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന വൃധിമാന്‍ സാഹയ്ക്ക് പക്ഷേ പ്ലേയിങ് ഇലവനിലേക്ക് എത്താനാവുന്നില്ല. ബാറ്റിങ്ങില്‍ സാഹ തുടരെ പരാജയമാവുന്നതാണ് ഇതിന് കാരണം. 

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ വൈറ്റ്‌ബോള്‍ ടീമില്‍ പന്ത് ഇടം നേടിയിരുന്നില്ല. എന്നാല്‍ ടെസ്റ്റില്‍ ലഭിച്ച അവസരം പന്ത് മുതലെടുത്തു. സിഡ്‌നി, ഗബ്ബ ടെസ്റ്റുകളില്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റിയത് പന്തിന്റെ ബാറ്റിങ് ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com