കോഹ്‌ലിയുടെ ശ്രദ്ധ കളയാന്‍ മറ്റൊന്ന് കൂടി, എല്ലാവരുടേയും വായടപ്പിക്കാനാവില്ല: കെവിന്‍ പീറ്റേഴ്‌സന്‍

കോഹ് ലിക്ക് കീഴില്‍ തുടരെ നാല് ടെസ്റ്റുകള്‍ തോറ്റ സാഹചര്യത്തിലും, രഹാനെ മികവ് കാണിക്കുന്നതിനാലും നായക മാറ്റ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് പീറ്റേഴ്‌സന്‍
കെവിന്‍ പീറ്റേഴ്‌സന്‍, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം
കെവിന്‍ പീറ്റേഴ്‌സന്‍, വിരാട് കോഹ്‌ലി/ഫയല്‍ ചിത്രം

ചെന്നൈ: കോഹ് ലിയുടെ ക്യാപ്റ്റന്‍സിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍. എന്നാല്‍ കോഹ് ലിക്ക് കീഴില്‍ തുടരെ നാല് ടെസ്റ്റുകള്‍ തോറ്റ സാഹചര്യത്തിലും, രഹാനെ മികവ് കാണിക്കുന്നതിനാലും നായക മാറ്റ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് പീറ്റേഴ്‌സന്‍ ചൂണ്ടിക്കാണിച്ചു. 

കാര്യങ്ങളില്‍ മാറ്റമുണ്ടാവും എന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍സിയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍ ഉയരുന്നത് ഇല്ലാതാക്കുക അസാധ്യമാണ്. സമൂഹമാധ്യമങ്ങളില്‍, റേഡിയോ സ്‌റ്റേഷനില്‍, ടെലിവിഷന്‍ ചര്‍ച്ചകളില്‍ എന്നിവയിലെല്ലാം എന്ത് മാറ്റമാണ് വേണ്ടത് എന്നതില്‍ ആഴമേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. 

ദേശിയ ടീമിന്റെ ക്യാപ്റ്റനാവുക എന്നത് പ്രയാസമേറിയ കാര്യമാണ്. കോഹ് ലിയുടെ ശ്രദ്ധ കളയുന്നതാണ് ഈ ചര്‍ച്ചകള്‍. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിക്കാന്‍ മാത്രം പ്രാപ്തനാണ് വിരാട് കോഹ്‌ലിയെന്നും പീറ്റേഴ്‌സന്‍ പറഞ്ഞു. 

ആദ്യ ടെസ്റ്റ് നഷ്ടമായ സ്റ്റുവര്‍ട്ട് ബ്രോഡിന് രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ സമ്മര്‍ദം കൂടുതലായിരിക്കും എന്നും പീറ്റേഴ്‌സന്‍ പറഞ്ഞു. ഇന്ത്യയില്‍ മികവ് കാണിക്കാന്‍ ബ്രോഡിന് കഴിഞ്ഞിട്ടില്ല. 6 ടെസ്റ്റില്‍ നിന്ന് 10 വിക്കറ്റ്, 54 എന്ന ശരാശരിയില്‍ മികച്ച നേട്ടമല്ലെന്നും പീറ്റേഴ്‌സന്‍ ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com