'നിരാശയില്ല, എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാവാം'; താര ലേലത്തില്‍ നിന്ന് പുറത്തായതില്‍ ശ്രീശാന്ത് 

എട്ട് വര്‍ഷം കാത്തിരുന്നു എങ്കില്‍ ഇനിയുമാവാം എന്നാണ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ശ്രീശാന്ത് പറയുന്നത്
എസ് ശ്രീശാന്ത്/ഫയല്‍ ചിത്രം
എസ് ശ്രീശാന്ത്/ഫയല്‍ ചിത്രം

തിരുവനന്തപുരം: ഐപിഎല്‍ താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംനേടാനാവാതെ പോയതില്‍ നിരാശയില്ലെന്ന് എസ് ശ്രീശാന്ത്. എട്ട് വര്‍ഷം കാത്തിരുന്നു എങ്കില്‍ ഇനിയുമാവാം എന്നാണ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ശ്രീശാന്ത് പറയുന്നത്. 

ഐപിഎല്‍ താര ലേല പട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ല. അടുത്ത സീസണില്‍ ഐപിഎല്ലില്‍ കളിക്കാന്‍ ശ്രമിക്കും. എട്ട് വര്‍ഷം കാത്തിരുന്നു എങ്കില്‍ ഇനിയുമാവാം. ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ജയമാണ് ലക്ഷ്യം എന്നും ശ്രീശാന്ത് വ്യക്തമാക്കി. 

ഐപിഎല്‍ താര ലേലത്തില്‍ 1114 കളിക്കാരാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 292 പേരുടെ ചുരുക്ക പട്ടിക ആക്കിയപ്പോള്‍ ശ്രീശാന്തിന് അതില്‍ ഇടം നേടാനായില്ല. 75 ലക്ഷം രൂപയായിരുന്നു ശ്രീശാന്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. 

ഏഴ് വര്‍ഷത്തെ വിലക്ക് അവസാനിച്ചതോടെ കേരള ടീമിന് വേണ്ടി കളിച്ചാണ് ശ്രീശാന്ത് കളിയിലേക്ക് മടങ്ങിയെത്തിയത്. സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയായിരുന്നു തിരിച്ചു വരവ്. എന്നാല്‍ വലിയ മികവ് തിരിച്ചു വരവില്‍ പുറത്തെടുക്കാന്‍ 38കാരനായ ഇന്ത്യന്‍ പേസര്‍ക്ക് കഴിഞ്ഞില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com