പന്തിന്റെ ആക്രമണമേറ്റ സമയം ഇനിയും ക്രിക്കറ്റില്‍ തുടരണമോ എന്ന് ചിന്തിച്ചു: ജാക്ക് ലീച്ച്‌

ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പന്തിന്റെ ആക്രമണത്തിലൂടെ തന്റെ ആദ്യ എട്ട് ഓവറില്‍ 77 റണ്‍സ് ആണ് ലീച്ച് വഴങ്ങിയത്
ചെന്നൈയില്‍ റിഷഭ് പന്തിന്റെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ചെന്നൈയില്‍ റിഷഭ് പന്തിന്റെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ചെന്നൈ: പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ പ്രഹരം ഏറ്റുവാങ്ങിയതിന് പിന്നാലെ ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചതായി ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച്ച്. ചെന്നൈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പന്തിന്റെ ആക്രമണത്തിലൂടെ തന്റെ ആദ്യ എട്ട് ഓവറില്‍ 77 റണ്‍സ് ആണ് ലീച്ച് വഴങ്ങിയത്. 

ഇന്ത്യയിലേക്കുള്ള എന്റെ ആദ്യ വരവായിരുന്നു അത്. അവിടെ ഭയാനകമായൊരു തുടക്കമാണ് എനിക്ക് ലഭിച്ചത്. സൂര്യന് കീഴിലെ എല്ലാ വികാരങ്ങളിലൂടേയും കടന്നു പോയാണ് ആ ടെസ്റ്റ് ജയം നേടിയെടുത്തത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ ക്രിക്കറ്റിനെ ഇത്രമാത്രം ഇഷ്ടപ്പെടുന്നതും, ലീച്ച് പറയുന്നു. 

എട്ട് ഓവറില്‍ 77 റണ്‍സ് വഴങ്ങിയപ്പോള്‍, ഇനിയും ക്രിക്കറ്റ് കളിക്കണമോ എന്ന് ഞാന്‍ ആലോചിച്ചു. എന്നാല്‍ തിരികെ വന്ന് ടീമിന്റെ ജയത്തില്‍ സംഭാവന നല്‍കാന്‍ സാധിച്ചതില്‍ ഒരുപാട് അഭിമാനമുണ്ട്. ചെന്നൈ ടെസ്റ്റിന്റെ നാലാം ദിനം രോഹിത്തിനെ പുറത്താക്കിയ തന്റെ ഡെലിവറിയാവും വരും മത്സരങ്ങളില്‍ വിലയിരുത്താന്‍ എടുക്കുക എന്നും ലീച്ച് പറയുന്നു. 

ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലര്‍ ഇനിയുള്ള മൂന്ന് ടെസ്റ്റുകളും കളിക്കില്ല. ഇംഗ്ലണ്ടിലേക്ക് ബട്ട്‌ലര്‍ മടങ്ങിയതായി ലീച്ച് പറയുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 227 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇംഗ്ലണ്ട് മുന്‍പില്‍ വെച്ച 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് ഓള്‍ഔട്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com