സ്വന്തം മണ്ണില്‍ 200 സിക്‌സുകള്‍, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നാലാം സെഞ്ചുറി; 161 റണ്‍സോടെ രോഹിത് തകര്‍ത്ത റെക്കോര്‍ഡുകള്‍

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. ഇതിനിടയില്‍ രോഹിത് ശര്‍മ നേട്ടങ്ങള്‍ പലതും തന്റെ പേരില്‍ ചേര്‍ത്തു.
രോഹിത് ശര്‍മ/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
രോഹിത് ശര്‍മ/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ചെന്നൈ: 86-3 എന്ന നിലയിലേക്ക് വീണിടത്ത് നിന്നാണ് രോഹിത് ശര്‍മയും, രഹാനേയും കൂടി ഇന്ത്യയെ കരകയറ്റി കൊണ്ടുവന്നത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. ഇതിനിടയില്‍ രോഹിത് ശര്‍മ നേട്ടങ്ങള്‍ പലതും തന്റെ പേരില്‍ ചേര്‍ത്തു. 

സ്വന്തം മണ്ണില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 200 സിക്‌സുകള്‍ പറത്തുന്ന ആദ്യ താരം എന്ന നേട്ടമാണ് രോഹിത്തിന്റെ പേരിലേക്ക് ചേര്‍ക്കപ്പെട്ട നേട്ടങ്ങളിലൊന്ന്. മാത്രമല്ല, ഇംഗ്ലണ്ട്, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക,വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഇവിടെ രോഹിത്തിന്റെ പേരിലേക്ക് എത്തി. 

150ന് മുകളില്‍ ഇത് നാലാം വട്ടമാണ് രോഹിത് സ്‌കോര്‍ ഉയര്‍ത്തുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇത് രോഹിത്തിന്റെ നാലാം സെഞ്ചുറിയാണ്. ഈ നേട്ടത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന ഇന്ത്യന്‍ താരം രോഹിത്താണ്. അഞ്ച് സെഞ്ചുറികളോടെ ഓസ്‌ട്രേലിയയുടെ ലാബുഷെയ്ന്‍ ആണ് ഒന്നാമത് നില്‍ക്കുന്നത്. 

ചെപ്പോക്കിലേത് രോഹിത്തിന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറിയാണ്. 231 പന്തുകളില്‍ നിന്ന് 18 ഫോറും രണ്ട് സിക്‌സും പറത്തി 161 റണ്‍സ് കണ്ടെത്തിയാണ് രോഹിത് മടങ്ങിയത്. ഇംഗ്ലണ്ടിനെതിരെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരം എന്ന നേട്ടവും ഇവിടെ രോഹിത്തിനെ തേടിയെത്തി. ക്രിസ് ഗെയ്‌ലാണ് രോഹിത്തിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com