ചെന്നൈയിലെ രണ്ടാം അങ്കം; ശുഭ്മാന്‍ ഗില്‍ മടങ്ങി, ഇന്ത്യക്ക് തുടക്കത്തിലെ പ്രഹരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു
ചെന്നൈ ടെസ്റ്റില്‍ ടോസിന് ഇടയില്‍ വിരാട് കോഹ്‌ലിയും ജോ റൂട്ടും/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ചെന്നൈ ടെസ്റ്റില്‍ ടോസിന് ഇടയില്‍ വിരാട് കോഹ്‌ലിയും ജോ റൂട്ടും/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ തുടക്കത്തിലെ ഇന്ത്യക്ക് പ്രഹരമേറ്റു. മൂന്ന് പന്തില്‍ ഡക്കായി ശുഭ്മാന്‍ ഗില്‍ മടങ്ങി. സ്റ്റോണിന്റെ ഡെലിവറിയില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങുകയായിരുന്നു ഗില്‍. 

ആദ്യ ടെസ്റ്റിനിറങ്ങിയ ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന്‌
ഇറങ്ങുന്നത്. ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് ബൗളര്‍ അക്‌സര്‍ പട്ടേല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനിലേക്ക് എത്തി. ബൂമ്രയ്ക്ക് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിശ്രമം അനുവദിച്ചപ്പോള്‍ മുഹമ്മദ് സിറാജ് ആണ് ടീമിലേക്ക് പകരമെത്തിയത്. 

വാഷിങ്ടണ്‍ സുന്ദറിന് പകരമാണ് അക്‌സര്‍ പട്ടേല്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുന്നത്. ഷഹ്ബാസ് നദീമിന് പകരം കുല്‍ദീപ് യാദവും. ആദ്യ ടെസ്റ്റില്‍ കുല്‍ദീപിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നദീമിന് പ്രതീക്ഷിച്ചത് പോലെ മികവ് പുറത്തെടുക്കാനും കഴിഞ്ഞില്ല. 

രണ്ടാം ടെസ്റ്റില്‍ ടോസ് ലഭിച്ചതിന്റെ ആനുകൂല്യം മുതലെടുത്ത് മികച്ച തുടക്കം കണ്ടെത്താനായാല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം നേടാം. ആദ്യ ടെസ്റ്റില്‍ ചെന്നൈയില്‍ ആദ്യ രണ്ട് ദിവസവും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ ആധിപത്യം പുലര്‍ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com