'ആദ്യ ദിനം മുതല്‍ ടേണ്‍, മൂന്നര ദിവസത്തില്‍ കളി തീരും'; ചെപ്പോക്കിലെ പിച്ചില്‍ ഇന്ത്യന്‍ മുന്‍ താരം

ചെന്നൈയിലെ പിച്ചില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ടേണ്‍ ലഭിക്കുമെന്നത് ചൂണ്ടിയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ചെന്നൈ പിച്ച്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ചെന്നൈ പിച്ച്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ചെപ്പോക്കില്‍ മൂന്ന് ദിവസത്തില്‍ അവസാനിക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാഷ് ചോപ്ര. ചെന്നൈയിലെ പിച്ചില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ടേണ്‍ ലഭിക്കുമെന്നത് ചൂണ്ടിയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. 

ടോസ് ലഭിക്കുന്നത് മുന്‍തൂക്കം തന്നെയാണ്. എന്നാല്‍ രണ്ടര ദിവസം ഈ പിച്ചില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് കരുതരുത്. അത് സാധിക്കില്ല. മൂന്നര, നാല് ദിവസത്തില്‍ രണ്ടാം ടെസ്റ്റ് അവസാനിക്കും. ആദ്യ ടെസ്റ്റിനേക്കാള്‍ പ്രയാസമാവും രണ്ടാം ടെസ്റ്റ് ജയിച്ചു കയറുക എന്നത് എന്നും ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു. 

രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ചെപ്പോക്കിലെ പിച്ചില്‍ വലിയ മാറ്റങ്ങളാണെന്ന് രഹാനെയും പറഞ്ഞിരുന്നു. ആദ്യ ദിവസം തന്നെ പിച്ചില്‍ ടേണ്‍ ലഭിക്കുമെന്ന് ഉറപ്പാണ്. ആദ്യ സെഷനില്‍ പിച്ച് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാവും എങ്ങനെ കളിക്കണം എന്നത് തീരുമാനിക്കുക എന്നും രഹാനെ പറഞ്ഞു. 

രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ രണ്ടാമത്തെ ഓവറില്‍ തന്നെ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. മൂന്ന് പന്തില്‍ നിന്ന് ഡക്കായാണ് ഗില്‍ മടങ്ങിയത്. സ്റ്റോണ്‍ ഗില്ലിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com