ചെന്നൈ ടെസ്റ്റ്; ഇന്ത്യ 329ന് ഓള്‍ഔട്ട്, പന്തിന് അര്‍ധ ശതകം

ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 329ന് ഓള്‍ഔട്ട്
ബെന്‍ സ്റ്റോക്ക്‌സ്, ഫോക്ക്‌സ്/ഫോട്ടോ: പിടിഐ
ബെന്‍ സ്റ്റോക്ക്‌സ്, ഫോക്ക്‌സ്/ഫോട്ടോ: പിടിഐ

ചെന്നൈ: ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 329ന് ഓള്‍ഔട്ട്. 29 റണ്‍സ് ചേര്‍ക്കുന്നതിന് ഇടയില്‍ ഇന്ത്യയുടെ നാല് ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറ്റി. 

77 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി റിഷഭ് പന്ത് 58 റണ്‍സോടെ പുറത്താവാതെ നിന്നു. മൊയിന്‍ അലി നാല് വിക്കറ്റും, സ്റ്റോണ്‍ മൂന്ന് വിക്കറ്റും, ജാക്ക് ലീച്ച് രണ്ട് വിക്കറ്റും വീഴ്ത്തി. ജോ റൂട്ട് ഒരു വിക്കറ്റ് നേടി. 

രണ്ടാം ദിനം കളി തുടങ്ങി ഒരു റണ്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൊയിന്‍ അലിയുടെ പന്തില്‍ ഫോക്‌സ് അക്‌സറിനെ സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നാലെ ഇഷാന്ത് ശര്‍മയെ രണ്ട് പന്തില്‍ ഡക്കാക്കി മൊയിന്‍ അലി മടക്കി. കുല്‍ദീപ് യാദവിനേയും, മുഹമ്മദ് സിറാജിനേയും മടക്കി സ്റ്റോണ്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീലയിട്ടു. 

നാല് ഇന്ത്യന്‍ താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്‍പോട്ട് കൊണ്ടുപോയി. ടെസ്റ്റ് കരിയറിലെ തന്റെ ഏഴാം സെഞ്ചുറി സ്വന്തമാക്കിയാണ് രോഹിത് മടങ്ങിയത്. രഹാനെ 149 പന്തില്‍ നിന്ന് 67 റണ്‍സ് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com