'ആദ്യ ടെസ്റ്റില്‍ ജയിച്ചപ്പോള്‍ കുറ്റം പറഞ്ഞില്ലല്ലോ'; പിച്ചിനെ പഴിച്ച മൈക്കല്‍ വോണിന് ഷെയ്ന്‍ വോണിന്റെ മറുപടി

5 ദിവസത്തെ ടെസ്റ്റിനുള്ള പിച്ച് അല്ല ഇതെന്ന് ചൂണ്ടിയായിരുന്നു വോണിന്റെ വിമര്‍ശനം
രണ്ടാം ടെസ്റ്റില്‍ റിഷഭ് പന്തിനെ അഭിനന്ദിക്കുന്ന വിരാട് കോഹ്‌ലി/ ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
രണ്ടാം ടെസ്റ്റില്‍ റിഷഭ് പന്തിനെ അഭിനന്ദിക്കുന്ന വിരാട് കോഹ്‌ലി/ ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ണ്ടാം ടെസ്റ്റിനുള്ള ചെപ്പോക്ക് പിച്ചിനെ വിമര്‍ശിച്ച ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന് ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ മറുപടി. 5 ദിവസത്തെ ടെസ്റ്റിനുള്ള പിച്ച് അല്ല ഇതെന്ന് ചൂണ്ടിയായിരുന്നു വോണിന്റെ വിമര്‍ശനം. 

ഈ പിച്ച് ഞെട്ടിക്കുന്നതാണ്. ഒഴികഴിവ് പറയുകയല്ല. ഇന്ത്യ മികച്ച് നിന്നു. പക്ഷേ ഇത് 5 ദിവസത്തെ ടെസ്റ്റിന് ഒരുങ്ങിയ പിച്ച് അല്ല, മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇതിന് മറുപടിയായാണ് ഷെയ്ന്‍ വോണ്‍ എത്തിയത്. 

ഈ ടെസ്റ്റിനേക്കാള്‍ ആദ്യ ടെസ്റ്റിലായിരുന്നു ടോസ് ജയം നിര്‍ണായകം. കാരണം ആദ്യ രണ്ട് ദിവസവും ഒന്നും ചെയ്യാനായില്ല. പിന്നെ പൊട്ടിത്തെറിക്കുകയും ചെയ്തു. ഈ പിച്ച് ആദ്യ പന്ത് മുതല്‍ ടേണ്‍ ചെയ്യുന്നു. ഇംഗ്ലണ്ട് ഇന്ത്യയെ 220ല്‍ ഓള്‍ഔട്ടാക്കണമായിരുന്നു. സ്പിന്നിങ്ങും, സീമിങ്ങും തമ്മില്‍ വ്യത്യാസം വരുന്നില്ല. ഇവിടെ എങ്ങനെയാണ് കളിക്കേണ്ടത് എന്ന് രോഹിത് കാണിച്ച് തരുന്നു എന്നും ഷെയ്ന്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com