ആദ്യ ഓവറില്‍ ഇഷാന്തിന്റെ സ്‌ട്രൈക്ക്, രണ്ടാം ഓവറില്‍ അശ്വിനെ ഇറക്കി കോഹ്‌ലി; ഇന്ത്യ ആക്രമിക്കുന്നു

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ ഇഷാന്ത് ശര്‍മ വിക്കറ്റിന് മുന്‍പില്‍ കുടുക്കി മടക്കി
അക്‌സര്‍ പട്ടേലിനെ സ്റ്റംപ് ചെയ്യുന്ന ഫോക്ക്‌സ്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്
അക്‌സര്‍ പട്ടേലിനെ സ്റ്റംപ് ചെയ്യുന്ന ഫോക്ക്‌സ്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്

ചെന്നൈ: രണ്ടാം ദിനം 329 റണ്‍സിന് പിറത്തായതിന് പിന്നാലെ ഇംഗ്ലണ്ടിനെ ആക്രമിച്ച് ഇന്ത്യന്‍ ബൗളിങ്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ ഇഷാന്ത് ശര്‍മ വിക്കറ്റിന് മുന്‍പില്‍ കുടുക്കി മടക്കി. 

രണ്ടാം ഓവറില്‍ തന്നെ അശ്വിന്റെ കൈകളിലേക്ക് പന്ത് നല്‍കി ടേണ്‍ മുതലാക്കാനും ഇന്ത്യ ശ്രമം തുടങ്ങി. അശ്വിന് പിന്നാലെ അക്‌സര്‍ പട്ടേല്‍ ബൗളിങ്ങിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തിടാമെന്നാണ് ഇന്ത്യയുടെ കണക്കു കൂട്ടല്‍. 

നേരത്തെ 6 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ 329 റണ്‍സില്‍ ഓള്‍ഔട്ടായി. 58 റണ്‍സുമായി റിഷഭ് പന്ത് പുറത്താവാതെ നിന്നു. ഏഴ് ഫോറും മൂന്ന് സിക്‌സും ഇവിടെ പന്തിന്റെ ബാറ്റില്‍ നിന്ന് വന്നു. 

രണ്ടാം ദിനം കളി തുടങ്ങി ഒരു റണ്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൊയിന്‍ അലിയുടെ പന്തില്‍ ഫോക്‌സ് അക്‌സറിനെ സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നാലെ ഇഷാന്ത് ശര്‍മയെ രണ്ട് പന്തില്‍ ഡക്കാക്കി മൊയിന്‍ അലി മടക്കി. കുല്‍ദീപ് യാദവിനേയും, മുഹമ്മദ് സിറാജിനേയും മടക്കി സ്‌റ്റോണ്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീലയിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com