മിന്നല്‍ സെഞ്ച്വുറിയുമായി അശ്വിന്‍; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ഇംഗ്ലണ്ടിന് വിജയലക്ഷ്യം 482 റണ്‍

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 482 റണ്‍സ് വിജയലക്ഷ്യം
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വുറി നേടിയ അശ്വിന്‍
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വുറി നേടിയ അശ്വിന്‍

ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 482 റണ്‍സ് വിജയലക്ഷ്യം. അശ്വിന്റെ സെഞ്ച്വുറി നേട്ടമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തായത്. രണ്ടാം ഇന്നിങ്‌സിലെ ആദ്യസെഞ്ച്വുറിയാണിത്. 134 പന്തില്‍ നിന്നാണ് അശ്വിന്റെ സെഞ്ച്വുറി നേട്ടം. ഇതോടെ കരിയറിലെ അഞ്ചാം സെഞ്ച്വുറിയ്്ക്ക ഉടമയായി അശ്വിന്‍.രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പതറിയ ഘട്ടത്തിലാണ് കൊഹ് ലി - അശ്വിന്‍ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 286 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 195 റണ്‍സ് ലീഡ് നേടിയിരുന്നു. ഇംഗ്ലണ്ടിനായി മൊയിന്‍ അലി നാല് വിക്കറ്റ് വീഴ്ത്തി. 134 പന്തില്‍ നിന്നാണ് അശ്വിന്‍ കരിയറിലെ അഞ്ചാം സെഞ്ചുറി നേടിയത്.  28 റണ്‍സില്‍ നില്‍ക്കെ അശ്വിനെ ബെന്‍ സ്‌റ്റോക്‌സ് സ്ലിപ്പില്‍ കൈവിട്ടിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ അശ്വിന്‍ 5 വിക്കറ്റും വീഴ്ത്തിയിരുന്നു വിരാട് കോലി 62 റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് സിറാജ് 16 റണ്‍സുമായി പുറത്താവാതെനിന്നു. 

ക്യാപ്റ്റന്‍ വിരാട് കൊഹ് ലി അര്‍ധസെഞ്ചുറി നേടി പുറത്തായി. 149 പന്തില്‍ 62 റണ്‍സെടുത്താണു കൊഹ് ലി മടങ്ങിയത്. 107 പന്തുകളില്‍നിന്നാണ് കോലി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. രോഹിത് ശര്‍മ (26), ശുഭ്മാന്‍ ഗില്‍ (14), ചേതേശ്വര്‍ പൂജാര (7), ഋഷഭ് പന്ത് (8), അജിന്‍ക്യ രഹാനെ (10), അക്‌സര്‍ പട്ടേല്‍ (7), കുല്‍ദീപ് യാദവ് (3), ഇഷാന്ത് ശര്‍മ (7) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍. മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണു ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ഒരു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തതോടെ ചേതേശ്വര്‍ പൂജാര റണ്‍ഔട്ടായി. പിന്നാലെ രോഹിത്തും മടങ്ങി.

ഒരുഭാഗത്തുനിന്നും വിരാട് കൊഹ് ലി പൊരുതുമ്പോഴും കൃത്യമായ ഇടവേളകളില്‍ ഇന്ത്യയുടെ മൂന്നു വിക്കറ്റുകള്‍ ഇംഗ്ലിഷ് ബോളര്‍മാര്‍ വീഴ്ത്തി. ഇതോടെ സ്‌കോര്‍ ആറിന് 106. പിന്നാലെയെത്തിയ അശ്വിന്‍ നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 200 പിന്നിട്ടു. സ്‌കോര്‍ 202 ല്‍ നില്‍ക്കെ വിരാട് കൊഹ്‌ലി പുറത്തായി. മൊയീന്‍ അലിയുടെ പന്തില്‍ താരം എല്‍ബി ആകുകയായിരുന്നു.

കുല്‍ദീപ് യാദവിനെയും പുറത്താക്കി മൊയീന്‍ അലി വിക്കറ്റ് നേട്ടം നാലാക്കി. ഇഷാന്ത് ശര്‍മയ്ക്കു കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏഴു റണ്‍സെടുത്ത താരം ജാക്ക് ലീഷിന്റെ പന്തില്‍ ഒലി സ്‌റ്റോണിന് ക്യാച്ച് നല്‍കി മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com