'കണ്ടു, ക്ഷണ നേരത്തേക്ക്'- ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടത്തിന്റെ ആകാശക്കാഴ്ച പങ്കിട്ട് നരേന്ദ്ര മോദി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 10:56 AM |
Last Updated: 15th February 2021 10:56 AM | A+A A- |
ചിത്രം/ ട്വിറ്റർ
ചെന്നൈ: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം നടക്കുന്ന ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിന്റെ ആകാശ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റേഡിയം ഉൾപ്പെടുന്ന ചെന്നൈ നഗരത്തിന്റെ വിശാലമായ ചിത്രമാണ് അദ്ദേഹം പങ്കിട്ടത്.
'ചെന്നൈയിൽ നടക്കുന്ന ആവേശകരമായ ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്കു കണ്ടു'- എന്ന കുറിപ്പും അദ്ദേഹം ചിത്രത്തിനൊപ്പം ചേർത്തു. സൂക്ഷിച്ചു നോക്കിയാൽ ഗ്രൗണ്ടിലെ ചില താരങ്ങളെയും ചിത്രത്തിൽ കാണാം.
Caught a fleeting view of an interesting test match in Chennai. pic.twitter.com/3fqWCgywhk
— Narendra Modi (@narendramodi) February 14, 2021
വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി ഞായറാഴ്ച തമിഴ്നാട്ടിലെത്തിയതിന് പിന്നാലെയാണ് അദ്ദേഹം ചിത്രം പങ്കിട്ടത്. തമിഴ്നാട് സന്ദർശനത്തിന് ശേഷം വിമാനത്തിൽ അദ്ദേഹം കൊച്ചിയിലെത്തി.