ചെന്നൈ പിച്ച് മോശമെന്ന് കണ്ടെത്തിയാല്‍ ഇരുട്ടടി, ഇന്ത്യക്ക് നഷ്ടമാവുക 3 പോയിന്റ് 

ചെപ്പോക്കിലെ വിക്കറ്റ് മോശം എന്ന് റേറ്റ് ചെയ്താല്‍ ഐസിസി നിയമം അനുസരിച്ച് ഇന്ത്യക്ക് പോയിന്റ് നഷ്ടമാവും
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ചെന്നൈ പിച്ച്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ചെന്നൈ പിച്ച്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ചെന്നൈ: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ജയം പിടിച്ച് പരമ്പര സമനിലയിലാക്കിയെങ്കിലും ഇന്ത്യക്ക് മുകളില്‍ നിന്ന് ആശങ്ക അകലുന്നില്ല. ചെപ്പോക്കിലെ വിക്കറ്റ് മോശം എന്ന് റേറ്റ് ചെയ്താല്‍ ഐസിസി നിയമം അനുസരിച്ച് ഇന്ത്യക്ക് പോയിന്റ് നഷ്ടമാവും. 

ടെസ്റ്റ് നിലവാരം വെച്ച് അളക്കുമ്പോള്‍ ചെന്നൈയിലെ പിച്ച് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരമായ മാര്‍ക്ക് വോ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. ചെപ്പോക്കിലെ പിച്ച് മോശമായി റേറ്റ് ചെയ്താല്‍ മൂന്ന് പോയിന്റാണ് ഇന്ത്യക്ക് നഷ്ടമാവുക. 

ഇത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ 69.7 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് പോയിന്റ് നഷ്ടമായാല്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും. 

എന്നാല്‍ പിച്ചില്‍ നിന്ന് അപകടകരമായ നിലയില്‍ ബൗണ്‍സ് ഉയര്‍ന്നില്ലെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. വിദേശത്ത് സീം അനുകൂലമായ പിച്ച് നിങ്ങള്‍ ഒരുക്കുമ്പോള്‍ ഞങ്ങള്‍ അവിടെ പരാതി പറയാറില്ലെന്നും അക്‌സര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com