ഇംഗ്ലണ്ടിനെ ഇന്ത്യ ചുരുട്ടി കെട്ടുന്നു, കൂറ്റന്‍ ജയം തൊട്ടരികില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th February 2021 11:48 AM |
Last Updated: 16th February 2021 11:48 AM | A+A A- |

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചെന്നൈ/ബിസിസിഐ, ട്വിറ്റര്‍
ചെന്നൈ: രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ജയത്തോട് അടുത്ത് ഇന്ത്യ. 116-7 എന്ന നിലയിലാണ് ഇംഗ്ലണ്ട്. അശ്വിനും, അക്‌സര്‍ പട്ടേലും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റും പിഴുതു.
നായകന്‍ ജോ റൂട്ട് ഒരറ്റത്ത് പിടിച്ചു നില്‍ക്കുന്നുണ്ടെങ്കിലും പിന്തുണ നല്‍കാന്‍ മറ്റൊരു ഇംഗ്ലണ്ട് ബാറ്റ്‌സ്മാനുമായില്ല. 90 പന്തില്‍ നിന്ന് 33 റണ്‍സുമായാണ് റൂട്ട് പുറത്താവാതെ നില്‍ക്കുന്നത്. ബെന്‍ സ്റ്റോക്ക്‌സ് 51 പന്തില്‍ നിന്ന് എട്ട് റണ്‍സുമായി മടങ്ങി.
Kuldeep Yadav with his first wicket of the game.
— BCCI (@BCCI) February 16, 2021
Foakes departs at the stroke of lunch.#TeamIndia need 3 wickets to win the 2nd Test.
Scorecard - https://t.co/Hr7Zk2kjNC #INDvENG @Paytm pic.twitter.com/h3AToQDVdG
നാലാം ദിനം ബാറ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ അശ്വിന്റെ ഡെലിവറിയില്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ റിഷഭ് പന്ത് സന്ദര്‍ഷകരുടെ നാലാം വിക്കറ്റ് വീഴ്ത്തി. 53 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്ത് നില്‍ക്കെ ലോറന്‍സിനെയാണ് പന്ത് വീഴ്ത്തിയത്. പിന്നാലെ റൂട്ടിനൊപ്പം ബെന്‍ സ്റ്റോക്ക്‌സ് കുറച്ച് നേരം ക്രീസില്‍ നിന്നെങ്കിലും, അശ്വിന് മുന്‍പില്‍ വീണു.
12 റണ്‍സ് എടുത്ത പോപ്പിനെ അക്‌സര്‍ പട്ടേലും, ഒന്നാം ഇന്നിങ്‌സില്‍ ചെറുത്ത് നിന്ന ബെന്‍ ഫോക്‌സിനെ കുല്‍ദീപ് യാദവും മടക്കി. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ജയിക്കാനായി 366 റണ്‍സ് ആണ് ഇംഗ്ലണ്ടിന് ഇനിയും വേണ്ടത്. സമനില പിടിക്കാന്‍ ബാറ്റ് ചെയ്യേണ്ടത് 150 ഓവറും.